Skip to content

ക്ഷമയുടെ തരങ്ങൾ ഏതെല്ലാമാണ്?

الباب / الفصل
قسم الأخلاق

السؤال

س١٠: ما أنواع الصبر؟

ചോദ്യം 10: ക്ഷമയുടെ തരങ്ങൾ ഏതെല്ലാമാണ്?

الجواب

ج:- الصبر على طاعة الله تَعَالَى.

  • الصبر عن المعصية.
  • الصبر على الأقدار المؤلمة، وحمد الله على كل حال.
  • قال تَعَالَى:

﴿وَٱللَّهُ يُحِبُّ ٱلصَّٰبِرِينَ﴾

[آل عمران: ١٤٦].

  • وقال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«عجَبًا لأمْرِ المؤمنِ إنَّ أمْرَه كلَّهُ خيرٌ، وليس ذلك لأحدٍ إلَّا للمؤمنِ؛ إنْ أصابَتْهُ سَرَّاءُ شكَرَ فكان خيرًا له، وإنْ أصابَتْهُ ضَرَّاءُ صبَرَ فكان خيرًا له»

رواه مسلم.

ഉത്തരം: - അല്ലാഹുവിനെ അനുസരിക്കുന്നതിൽ വേണ്ട ക്ഷമ.

  • തിന്മയിൽ നിന്ന് വിട്ടുനിൽക്കാൻ വേണ്ട ക്ഷമ.
  • പ്രയാസകരമായ വിധിയിൽ ക്ഷമ കൈക്കൊള്ളുകയും;.എല്ലാ സന്ദർഭത്തിലും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുക.

അല്ലാഹു പറഞ്ഞു:

"അല്ലാഹു ക്ഷമാശീലരെ സ്നേഹിക്കുന്നു."

(ആലു ഇംറാൻ: 19)

നബി -ﷺ- പറഞ്ഞു:

"മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)