Skip to content

ആർത്തവകാരിയായിരിക്കെ മസ്ജിദുൽ ഹറമിൽ ഇരുന്ന് കൊണ്ട് പ്രസംഗങ്ങളും മതപഠന സദസ്സുകളും ശ്രവിക്കുന്നതിൻ്റെ വിധിയെന്താണ്?

السؤال

ചോദ്യം 1:

ആർത്തവകാരിയായിരിക്കെ മസ്ജിദുൽ ഹറമിൽ ഇരുന്ന് കൊണ്ട് പ്രസംഗങ്ങളും മതപഠന സദസ്സുകളും ശ്രവിക്കുന്നതിൻ്റെ വിധിയെന്താണ്?

س34: ما حكم وجود المرأة في المسجد الحرام وهي حائضٌ؛ لاستماع الأحاديث والخطب؟

الجواب

ഉത്തരം:

ആർത്തവകാരികളായ സ്ത്രീകൾ മസ്ജിദുൽ ഹറമിലോ മറ്റേതെങ്കിലും മസ്ജിദിലോ ഇരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുക എന്നത് അനുവദനീയമല്ല. എന്നാൽ മസ്ജിദിലൂടെ കടന്നു പോവുകയും, അവൾക്ക് ആവശ്യമുള്ള എന്തെങ്കിലും മസ്ജിദിൽ നിന്ന് എടുക്കുകയോ മറ്റോ ചെയ്യാനും അവൾക്ക് അനുവാദമുണ്ട്.

നബി -ﷺ- യുടെ ഹദീഥിൽ അതിനുള്ള തെളിവുണ്ട്. അവിടുന്ന് തൻ്റെ നിസ്കാരവിരി (1) എടുത്തു കൊണ്ടുവരാൻ ആഇശാ -رَضِيَ اللَّهُ عَنْهَا- യോട് കൽപ്പിച്ചപ്പോൾ ആഇശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: "അത് മസ്ജിദിലാണ്; ഞാനാകട്ടെ ആർത്തവകാരിയും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നിൻ്റെ ആർത്തവം നിൻ്റെ കയ്യിലല്ല."

മസ്ജിദിൽ ആർത്തവരക്തം വീഴുകയില്ലെന്ന ഉറപ്പുണ്ടെങ്കിൽ മസ്ജിദിലൂടെ നടന്നു പോകുന്നതിൽ ആർത്തവകാരിക്ക് തെറ്റില്ലെന്ന് ചുരുക്കം.

(1) നിസ്കരിക്കുന്ന വ്യക്തി ഉപയോഗിക്കുന്ന നിസ്കാരപ്പടത്തിന് അറബിയിൽ ഖുംറ എന്നാണ് പറയുക.

എന്നാൽ ആർത്തവകാരി മസ്ജിദിൽ പ്രവേശിക്കുകയും അവിടെ ഇരിക്കുകയും ചെയ്യുക എന്നത് അനുവദനീയമല്ല.

ഈ പറഞ്ഞതിനുള്ള തെളിവും നബി -ﷺ- യുടെ ഹദീഥാണ്. അവിടുന്ന് പെരുന്നാൾ നിസ്കാരത്തിന് ആർത്തവകാരികളും കന്യകകളുമായ സ്ത്രീകളോട് വരാൻ കൽപ്പിച്ചതിനോടൊപ്പം ആർത്തവകാരികൾ നിസ്കാരത്തിൻ്റെ മുസ്വല്ലയിൽ നിന്ന് മാറിയിരിക്കണമെന്ന് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഖുത്ബ കേൾക്കുക എന്ന ഉദ്ദേശ്യത്തിലോ, മതപഠന സദസ്സുകളോ ഹദീഥുകളോ ശ്രവിക്കുക എന്ന ഉദ്ദേശ്യത്തിലോ മസ്ജിദിൽ ആർത്തവകാരികളായ സ്ത്രീകൾ ഇരിക്കുന്നത് അനുവദനീയമല്ല എന്നതിന് ഈ പറഞ്ഞതിൽ തെളിവുണ്ട്.

ﺟ34: لا يجوز للمرأة الحائض أن تمكث في المسجد الحرام ولا غيره من المساجد، ولكن يجوز لها أن تمر بالمسجد، وتأخذ الحاجة منه وما أشبه ذلك؛ كما قال النبيّ ﷺ لعائشة حين أمرها أن تأتي بالخمرة[1]، فقالت: إنها في الـمسجد، وإنّي حائضٌ، فقال:

«إِنَّ حَيْضَتَكِ لَيْسَتْ فِي يَدِكِ» [2]،

فإذا مرت الحائض في المسجد، وهي آمنةٌ من أن ينزل دمٌ على المسجد، فلا حرج عليها.

[14] الخمرة: هي السجادة يسجد عليها المصلي، وسميت خمرة؛ لأنها تخمر الوجه، أي: تغطيه.

[15] مسلم، كتاب الحيض، باب جواز غسل الحائض رأس زوجها وترجيله (11) (298).

أما إن كانت تريد أن تدخل وتجلس فهذا لا يجوز.

والدليل على ذلك: أن النبي ﷺ أمر النّساء في صلاة العيد أن يخرجن إلى مصلى العيد -العواتق، وذوات الخدور، والحيض- إلا أنه أمر أن يعتزل الحيض المصلى [3]،

فدل ذلك على أنّ الحائض لا يجوز لها أن تمكث في المسجد لاستماع الخطبة، أو استماع الدرس والأحاديث.

[16] البخاري، كتاب العيدين، باب خروج النساء والحيض (974)، ومسلم، كتاب العيدين، باب ذكر إباحة خروج النساء في العيدين إلى المصلى (10) (890).

من أحكام الطهارة في الصلاة