Skip to content

ആർത്തവകാരിയോ പ്രസവശേഷമുള്ള നിഫാസിൻ്റെ രക്തംവരുന്ന സ്ത്രീയോ അസ്വർ നിസ്കാരത്തിൻ്റെ സമയത്ത് ശുദ്ധിയായെങ്കിൽ അവൾ അസ്വറിനോടൊപ്പം ദ്വുഹർ നിസ്കാരം കൂടി നിർവ്വഹിക്കേണ്ടതുണ്ടോ? അതല്ലായെങ്കിൽ അവൾ അസ്വർ മാത്രം നിസ്കരിച്ചാൽ മതിയോ?

السؤال

ചോദ്യം 1:

ആർത്തവകാരിയോ പ്രസവശേഷമുള്ള നിഫാസിൻ്റെ രക്തംവരുന്ന സ്ത്രീയോ അസ്വർ നിസ്കാരത്തിൻ്റെ സമയത്ത് ശുദ്ധിയായെങ്കിൽ അവൾ അസ്വറിനോടൊപ്പം ദ്വുഹർ നിസ്കാരം കൂടി നിർവ്വഹിക്കേണ്ടതുണ്ടോ? അതല്ലായെങ്കിൽ അവൾ അസ്വർ മാത്രം നിസ്കരിച്ചാൽ മതിയോ?

س12: إذا طهرت الحائض أو النّفساء وقت العصر، فهل تلزمها صلاة الظّهر مع العصر، أو لا يلزمها سوى العصر فقط؟

الجواب

ഉത്തരം:

ഈ വിഷയത്തിൽ ഏറ്റവും ശരിയായ അഭിപ്രായം അവൾ അസ്വർ മാത്രം നിസ്കരിച്ചാൽ മതിയെന്നതാണ്. കാരണം ഇത്തരം സാഹചര്യങ്ങളിൽ ദ്വുഹർ കൂടി നിസ്കരിക്കണം എന്ന് വ്യക്തമാക്കുന്ന പ്രത്യേക തെളിവുകളില്ല. ഒരു മുസ്‌ലിമിന്റെ മേൽ ആരാധനാപരമായ യാതൊരു ബാധ്യതയും തെളിവുകളില്ലാതെ സ്ഥിരപ്പെടുത്തുക സാധ്യമല്ല എന്നതാണ് ഇസ്‌ലാമിലെ അടിസ്ഥാന നിയമം. മാത്രമല്ല, നബി -ﷺ- ഇപ്രകാരം പറഞ്ഞിരിക്കുന്നു:

"ആരെങ്കിലും സൂര്യൻ അസ്തമിക്കുന്നതിന് മുൻപ് അസ്വർ നിസ്കാരത്തിൻ്റെ ഒരു റക്അത്തെങ്കിലും നേടിയാൽ അവൻ അസ്വർ നേടിയിരിക്കുന്നു."

ഇവിടെ, അവന് ദ്വുഹർ കൂടി ലഭിച്ചിരിക്കുന്നു എന്ന് നബി -ﷺ- പറഞ്ഞിട്ടില്ല. അത് കൂടെ അവൻ്റെ മേൽ നിർബന്ധമാകുമായിരുന്നു എങ്കിൽ നബി -ﷺ- ഒരിക്കലും അക്കാര്യം പറയാതെ വിടില്ലായിരുന്നു. ഇതോടൊപ്പം ചേർത്തു പറയാവുന്ന മറ്റൊരു ന്യായം കൂടിയുണ്ട്; ഒരു സ്ത്രീക്ക് ദ്വുഹ്ർ നിസ്കാര സമയത്താണ് ആർത്തവം ആരംഭിച്ചത് എങ്കിൽ അവൾ പിന്നീട് ദ്വുഹ്ർ നിസ്കാരം മാത്രമേ മടക്കി (ഖദ്വാ വീട്ടി) നിസ്കരിക്കേണ്ടതുള്ളൂ; അതല്ലാതെ അതിനൊപ്പം അസ്വർ കൂടെ നിസ്കരിക്കേണ്ടതില്ല. ദ്വുഹർ അസ്വറിനോടൊപ്പം ചേർത്ത് (ജംആക്കി) നിസ്കരിക്കപ്പെടുന്നതാണ് എന്ന കാര്യം ഏവർക്കും അറിയാം. ഈ സാഹചര്യത്തിൽ ദ്വുഹറിനോടൊപ്പം അസ്വർ കൂടി കടംവീട്ടേണ്ടതില്ലെങ്കിൽ, ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യത്തിൽ അസ്വറിനോടൊപ്പം ദ്വുഹ്റും കൂട്ടിച്ചേർക്കേണ്ടതില്ല.

അതിനാൽ അസ്വർ മാത്രം നിസ്കരിച്ചാൽ മതി എന്ന അഭിപ്രായമാണ് ശരിയായ വീക്ഷണം. ഇസ്‌ലാമിക പ്രമാണവും, മതപരമായ മറ്റു വിധിവിലക്കുകളോടുള്ള താരതമ്യവും അറിയിക്കുന്നത് അക്കാര്യമാണ്. ഇതു പോലെത്തന്നെയാണ് ഇശാഅ് നിസ്കാരത്തിൻ്റെ സമയം അവസാനിക്കുന്നതിന് മുൻപ് ഒരു സ്ത്രീ ശുദ്ധി പ്രാപിച്ചാലുള്ള സ്ഥിതിയും; അവളുടെ മേൽ ഇശാഅ് നിസ്കാരമല്ലാതെ നിർബന്ധമില്ല. മഗ്‌രിബ് നിസ്കാരം കൂടെ അതിനൊപ്പം നിർവ്വഹിക്കേണ്ടതില്ല.

ﺟ12: القول الراجح في هذه المسألة: أنه لا يلزمها إلا العصر فقط؛ لأنه لا دليل على وجوب صلاة الظّهر، والأصل براءة الذّمة، ثم إن النبي ﷺ قال:

«مَنْ أَدْرَكَ رَكْعَةً مِنَ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ» [1]،

ولم يذكر أنه أدرك الظّهر، ولو كان الظّهر واجبًا لبينه النبيّ ﷺ، ولأن المرأة لو حاضت بعد دخول وقت الظّهر لم يلزمها إلا قضاء صلاة الظّهر دون صلاة العصر، مع أن الظّهر تجمع إلى العصر، ولا فرق بينها وبين الصّورة التي وقع السّؤال عنها.

[2] البخاري، كتاب الصوم، باب الحائض تترك الصوم والصلاة (1951).

وعلى هذا يكون القول الراجح أنه لا يلزمها إلا صلاة العصر فقط؛ لدلالة النصّ والقياس عليها، وكذلك الشأن فيما لو طهرت قبل خروج وقت العشاء، فإنه لا يلزمها إلا صلاة العشاء، ولا تلزمها صلاة المغرب.