Skip to content

റമദാനിൻ്റെ പകലിൽ ഗർഭിണിയായ സ്ത്രീക്ക് രക്തം കാണപ്പെട്ടു; ഇത് അവളുടെ നോമ്പിനെ ബാധിക്കുമോ?

السؤال

ചോദ്യം 1:

റമദാനിൻ്റെ പകലിൽ ഗർഭിണിയായ സ്ത്രീക്ക് രക്തം കാണപ്പെട്ടു; ഇത് അവളുടെ നോമ്പിനെ ബാധിക്കുമോ?

س14: نزول الدم من الحامل في نهار رمضان، هل يؤثّر على صومها؟

الجواب

ഉത്തരം:

നോമ്പുകാരിയായിരിക്കെ ആർത്തവ രക്തം പുറപ്പെട്ടാൽ അതോടെ നോമ്പ് മുറിയും; നബി -ﷺ- യുടെ ഹദീഥിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം. അവിടുന്ന് പറഞ്ഞു:

"സ്ത്രീകൾക്ക് ആർത്തവമുണ്ടായാൽ അവൾ നിസ്കരിക്കാതിരിക്കുകയും നോമ്പെടുക്കാതിരിക്കുകയും ചെയ്യാറുണ്ട്?"

ഇതു കൊണ്ടാണ് ആർത്തവ രക്തം പുറപ്പെടുക എന്നതും, അതു പോലെ പ്രസവരക്തമായ നിഫാസ് പുറപ്പെടുക എന്നതും നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നാം എണ്ണുന്നത്.

ഇനി ഗർഭിണിയുടെ കാര്യത്തിലേക്ക് വരാം; ഗർഭിണികൾക്ക് രക്തം വരുന്നത് ആർത്തവത്തിൻ്റെ ഭാഗമായിട്ടാണെങ്കിൽ അത് ഗർഭിണിയല്ലാത്തവരുടെ ആർത്തവം പോലെത്തന്നെ പരിഗണിക്കേണ്ടതുണ്ട്. അവളുടെ നോമ്പ് മുറിയാൻ അത് കാരണമാകും എന്നർത്ഥം. എന്നാൽ ആർത്തവത്തിൻ്റെ ഭാഗമായുള്ള രക്തമല്ല വന്നിട്ടുള്ളത് എങ്കിൽ അത് നോമ്പിനെ ബാധിക്കുന്നതല്ല.

ഗർഭിണിക്ക് വരാൻ സാധ്യതയുള്ള ആർത്തവം ഗർഭം ആരംഭിച്ചതു മുതൽ വന്നു കൊണ്ടിരിക്കുന്ന ആർത്തവം മാത്രമാണ്. അതായത്, സാധാരണ മാസമുറയിൽ വരാറുണ്ടായിരുന്നത് പോലെ അവൾക്ക് ഗർഭം വഹിച്ചതിന് ശേഷവും കൃത്യമായ ഇടവേളകളിൽ ആർത്തവരക്തം വരുന്നുണ്ട് എങ്കിൽ അത് ആർത്തവം തന്നെയാണ് എന്നതാണ് ശരിയായ അഭിപ്രായം. ഈ അവസ്ഥയിൽ ആർത്തവവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ അവൾക്ക് ബാധകവുമായിരിക്കും.

എന്നാൽ ഗർഭം ധരിച്ചതിന് ശേഷം ആർത്തവം നിലക്കുകയും, പിന്നീട് സാധാരണ വരാറുള്ളതിൽ നിന്ന് വ്യത്യസ്തമായി രക്തം കാണപ്പെടുകയും ചെയ്താൽ അത് ആർത്തവമായി പരിഗണിക്കപ്പെടുകയില്ല. ഈ അവസ്ഥ നോമ്പിൽ യാതൊരു മാറ്റവുമുണ്ടാക്കുകയുമില്ല.

ﺟ14: إذا خرج دم الحيض والأنثى صائمةٌ فإن صومها يفسد؛ لقول النبيّ ﷺ:

«أَلَيْسَ إِذَا حَاضَتْ لَمْ تُصَلِّ، وَلَمْ تَصُمْ؟» [1]

ولهذا نعدّه من المفطّرات، والنّفاس مثله، وخروج دم الحيض والنّفاس مفسدٌ للصوم.

[3] البخاري، كتاب الصوم، باب الحائض تترك الصوم والصلاة (1951).

ونزول الدم من الحامل في نهار رمضان إذا كان حيضًا فإنه كحيض غير الحامل، أي: يؤثّر على صومها، وإن لم يكن حيضًا فإنه لا يؤثّر.

والحيض الّذي يمكن أن يقع من الحامل هو أن يكون حيضًا مطردًا لم ينقطع عنها منذ حملت، بل كان يأتيها في أوقاتها المعتادة، فهذا حيضٌ على القول الراجح، يثبت له أحكام الحيض.

أما إذا انقطع الدم عنها، ثم صارت بعد ذلك ترى دمًا ليس هو الدم المعتاد، فإن هذا لا يؤثّر على صيامها؛ لأنه ليس بحيضٍ.