Skip to content

ഈ വിധിവിലക്കുകളുടെ വിശദീകരണം പറയാമോ?

الباب / الفصل
قسم المنوعات

السؤال

س2: اشرح هذه الأحكام الخمسة.

ചോദ്യം 2: ഈ വിധിവിലക്കുകളുടെ വിശദീകരണം പറയാമോ?

الجواب

ج:١. الواجب: وهو على وجه اللزوم، مثل الصلوات الخمس، وصيام رمضان وبر الوالدين.

  • الواجب يثاب فاعله ويعاقب تاركه.
  1. المستحب: وهو ليس على وجه اللزوم، مثل السنن الرواتب، وقيام الليل وإطعام الطعام والسلام. ويسمى السنة والمندوب.
  • المستحب يثاب فاعله ولا يعاقب تاركه.

ملاحظة مهمة:

ينبغي للمسلم عندما يسمع أن هذا الأمر سنة أو مستحب أن يبادر إلى فعله، والاقتداء بالنبي ﷺ.

  1. المحرم: وهو ما تركه لازم، مثل شرب الخمر، وعقوق الوالدين، وقطع الأرحام.
  • المحرم يثاب تاركه ويعاقب فاعله.
  1. المكروه: تركه غير لازم، مثل الأخذ والإعطاء باليد الشمال، كف الثوب في الصلاة.
  • المكروه يثاب تاركه ولا يعاقب فاعله.
  1. المباح: وهو على التخيير بين تركه وفعله، مثل أكل التفاحة وشرب الشاي، ويسمى: الجائز والحلال.
  • المباح لا يثاب تاركه ولا يعاقب فاعله.

ഉത്തരം: 1- വാജിബ്: നിർബന്ധമായി ചെയ്യേണ്ടത്; അഞ്ചു നേരത്തെ നിസ്കാരവും റമദാൻ മാസത്തിലെ നോമ്പും മാതാപിതാക്കൾക്ക് നന്മ ചെയ്യലും പോലെ.

  • വാജിബുകൾ ചെയ്തവർക്ക് പ്രതിഫലവും, ഉപേക്ഷിച്ചവർക്ക് ശിക്ഷയുമുണ്ട്.
  1. മുസ്തഹബ്ബ് (ഐഛികം): ഇത് നിർബന്ധമായി ചെയ്യേണ്ട ഒന്നല്ല. റവാത്തിബ് സുന്നത്തുകൾ, രാത്രി നിസ്കാരം, ഭക്ഷണം നൽകൽ, സലാം പറയൽ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ഇതിനെ സുന്നത്ത്, മൻദൂബ് എന്നും വിളിക്കപ്പെടുന്നു.
  • മുസ്തഹബ്ബായ കാര്യം ചെയ്യുന്നവർക്ക് പ്രതിഫലമുണ്ട്; ഉപേക്ഷിക്കുന്നവർ ശിക്ഷാർഹരല്ല.

പ്രത്യേകം ശ്രദ്ധിക്കുക:

ഒരു കാര്യം സുന്നത്താണെന്നോ മുസ്തഹബ്ബാണെന്നോ കേൾക്കുമ്പോൾ അത് ചെയ്യാനും, നബി -ﷺ- യുടെ മാതൃക പിൻപറ്റാനും താൽപ്പര്യത്തോടെ മുന്നോട്ടു വരികയാണ് ഓരോ മുസ്ലിമും ചെയ്യേണ്ടത്.

  1. ഹറാം (നിഷിദ്ധം): അത് ഉപേക്ഷിക്കൽ നിർബന്ധമായ കാര്യമാണ്. ഉദാഹരണം: മദ്യപാനം, മാതാപിതാക്കളെ ധിക്കരിക്കൽ, കുടുംബ ബന്ധം വിച്ഛേദിക്കൽ.
  • ഹറാം ഉപേക്ഷിക്കുന്നതിന് പ്രതിഫലമുണ്ട്. ചെയ്യുന്നതിന് ശിക്ഷയും.
  1. മക്റൂഹ് (വെറുക്കപ്പെട്ടത്): അത് ഉപേക്ഷിക്കൽ നിർബന്ധമില്ല. ഉദാഹരണത്തിന്: ഇടത് കൈ കൊണ്ട് വാങ്ങലും കൊടുക്കലും, നിസ്കാരത്തിൽ വസ്ത്രം ചുരുട്ടിവെക്കൽ.
  • മക്റൂഹ് ചെയ്യുന്നതിന് ശിക്ഷയില്ല; ഉപേക്ഷിക്കുന്നതിന് പ്രതിഫലമുണ്ട് താനും.
  1. മുബാഹ്: ചെയ്യുവാനും ഉപേക്ഷിക്കുവാനും ഒരുപോലെ സ്വാതന്ത്ര്യമുള്ള കാര്യങ്ങളാണിത്. ഉദാഹരണത്തിന്, ആപ്പിൾ കഴിക്കുക, ചായ കുടിക്കുക എന്നിവ. ഇതിന് ജാഇസ്, ഹലാൽ എന്നും പേരുണ്ട്.
  • മുബാഹ് ഉപേക്ഷിക്കുന്നതിന് പ്രതിഫലമോ ചെയ്യുന്നതിന് ശിക്ഷയോ ഇല്ല.