Skip to content

സത്യസന്ധതയുടെ വിപരീതം എന്താണ്?

الباب / الفصل
قسم الأخلاق

السؤال

س٩: ما ضد الصدق؟

ചോദ്യം 9: സത്യസന്ധതയുടെ വിപരീതം എന്താണ്?

الجواب

ج:الكذب، وهو خلاف الحقيقة، من ذلك، الكذب على الناس، وإخلاف المواعيد، وشهادة الزور.

  • قال النبي صلى الله عليه وسلم:

«وإنَّ الكذِبَ يَهْدي إلى الفُجورِ، وإنَّ الفُجورَ يَهْدي إلى النَّارِ، وإنَّ الرَّجلَ لَيَكذِبُ حتَّى يُكتَبَ عندَ اللهِ كذَّابًا»

متفق عليه.

  • وقال النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«آيةُ المُنافِقِ ثَلاثٌ» -وذكر منها- «إذا حدَّثَ كَذَبَ، وإذا وَعَدَ أَخلَفَ»

ഉത്തരം: യാഥാർത്ഥ്യത്തിന് വിരുദ്ധമായത് പറയലാണ് കളവ്. ജനങ്ങളോട് കളവ് പറയുന്നതും, വാഗ്ദാനങ്ങൾ ലംഘിക്കുന്നതും, കള്ളസാക്ഷ്യം പറയുന്നതുമെല്ലാം കളവിൽ പെട്ടതാണ്.

നബി (ﷺ) പറഞ്ഞു:

"നിങ്ങൾ കളവിനെ സൂക്ഷിക്കുക; കാരണം തീർച്ചയായും കളവ് തിന്മകളിലേക്ക് നയിക്കും; തിന്മകൾ ഉറപ്പായും നരകത്തിലേക്കും നയിക്കും. ഒരാൾ കളവ് പറഞ്ഞു കൊണ്ടേയിരുന്നാൽ അല്ലാഹുവിങ്കൽ പെരുംകള്ളൻ എന്ന് അവനെ കുറിച്ച് രേഖപ്പെടുത്തപ്പെടുന്നതാണ്."

(ബുഖാരി, മുസ്ലിം)

നബി -ﷺ- പറഞ്ഞു:

"കപടവിശ്വാസിയായ മുനാഫിഖിൻ്റെ സ്വഭാവം മൂന്നാണ്." അക്കൂട്ടത്തിൽ അവിടുന്ന് പറഞ്ഞു: "സംസാരിച്ചാൽ അവൻ കളവ് പറയും. വാഗ്ദാനം നൽകിയാൽ അവൻ ലംഘിക്കും."