Skip to content

ഒരു സ്ത്രീയുടെ മാസമുറ (Menstrual Period) എട്ട് ദിവസമോ ഏഴ് ദിവസമോ ആണെന്ന് കരുതുക; പിന്നീട് ഒന്നോ രണ്ടോ തവണ അവൾക്ക് ആർത്തവം നീണ്ടുപോയി എങ്കിൽ എന്താണ് അവൾ ചെയ്യേണ്ടത്?

السؤال

ചോദ്യം 1:

ഒരു സ്ത്രീയുടെ മാസമുറ (Menstrual Period) എട്ട് ദിവസമോ ഏഴ് ദിവസമോ ആണെന്ന് കരുതുക; പിന്നീട് ഒന്നോ രണ്ടോ തവണ അവൾക്ക് ആർത്തവം നീണ്ടുപോയി എങ്കിൽ എന്താണ് അവൾ ചെയ്യേണ്ടത്?

س4: إذا كانت المرأة عادتها الشهرية ثمانية أيامٍ أو سبعة أيامٍ، ثم استمرت معها مرةً أو مرتين أكثر من ذلك، فما الحكم؟

الجواب

ഉത്തരം:

മാസമുറ ആറോ ഏഴോ ദിവസമുള്ള ഒരു സ്ത്രീക്ക് എപ്പോഴെങ്കിലും ഈ പരിധി കടന്നു പോവുകയും, എട്ടോ ഒൻപതോ പതിനൊന്നോ ദിവസം ആർത്തവം നിലനിൽക്കുകയും ചെയ്തുവെങ്കിൽ അവൾ ശുദ്ധിയാകുന്നത് വരെ നിസ്കരിക്കരുത്.

കാരണം നബി -ﷺ- ആർത്തവത്തിന് ഇത്ര ദിവസം എന്ന പരിധി നിശ്ചയിച്ചതായി ഹദീഥുകളിൽ കാണാൻ കഴിയില്ല.

അല്ലാഹു ഖുർആനിൽ പറഞ്ഞതാകട്ടെ, ഇപ്രകാരമാണ്: "അവർ താങ്കളോട് ആർത്തവത്തെ കുറിച്ച് ചോദിക്കുന്നു. പറയുക: അതൊരു മ്ലേഛതയാകുന്നു." (ബഖറ: 222)

അതിനാൽ സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരിൽ ഈ ആർത്തവത്തിൻ്റെ രക്തം ബാക്കിയുള്ളിടത്തോളം അവർ തദ്സ്ഥിതിയിൽ തുടരേണ്ടതാണ്. ശുദ്ധിയാവുകയും കുളിക്കുകയും ചെയ്ത ശേഷമേ അവൾ നിസ്കരിക്കാൻ പാടുള്ളൂ. ഇതു പോലെ, അവളുടെ സ്ഥിരം മാസമുറയേക്കാൾ കുറഞ്ഞ ദിവസങ്ങൾ മാത്രമേ അവൾക്ക് മാസമുറ വന്നിട്ടുള്ളൂവെങ്കിൽ അവൾ (രക്തം നിലക്കുകയും) ശുദ്ധിയാവുകയും ചെയ്താൽ നിസ്കാരം ആരംഭിക്കേണ്ടതാണ്.

ചുരുക്കത്തിൽ, ആർത്തവരക്തം കാണപ്പെടുന്ന സന്ദർഭത്തിൽ സ്ത്രീകൾ നിസ്കരിക്കരുത്; അത് മാസമുറയുടെ കണക്കിന് യോജിച്ചു വന്നാലും ഇല്ലെങ്കിലും, അതിൻ്റെ ദിവസങ്ങളേക്കാൾ കൂടുകയോ കുറയുകയോ ചെയ്താൽ. മറിച്ച്, രക്തം നിലച്ച് അവൾ ശുദ്ധിയായാൽ നിസ്കരിക്കുക എന്നതാണ് വേണ്ടത്.

ﺟ4: إذا كانت عادة هذه المرأة ستة أيامٍ أو سبعةً، ثم طالت هذه المدة، وصارت ثمانيةً أو تسعةً أو عشرةً أو أحد عشر يومًا فإنها تبقى لا تصلّي حتى تطهر،

وذلك لأن النبي ﷺ لم يحد حدًّا معيّنًا في الحيض، وقد قال الله تعالى:

﴿وَيَسۡـَٔلُونَكَ عَنِ ٱلۡمَحِيضِۖ قُلۡ هُوَ أَذٗى...﴾

[البقرة:222]،

فمتى كان هذا الدم باقيًا فإن المرأة على حالها حتى تطهر، وتغتسل، ثم تصلّي، فإذا جاءها في الشهر الثاني ناقصًا عن ذلك فإنها تغتسل إذا طهرت وإن لم يكن على المدة السابقة.

والمهمّ أن المرأة متى كان الحيض معها موجودًا فإنها لا تصلّي، سواءٌ كان الحيض موافقًا للعادة السابقة، أو زائدًا عنها، أو ناقصًا، وإذا طهرت تصلّي.