السؤال
س١٩: ما هو التواضع؟
ചോദ്യം 19: എന്താണ് വിനയം?
الجواب
ج:هو أن لا يرى الإنسان نفسه على الناس، فلا يستحقر الناس ولا يرفض الحق.
- قال تَعَالَى:
﴿وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا﴾
[الفرقان: ٦٣]،
أي: متواضعين.
- وقالَ رسولُ اللهِ ﷺ:
«وما تَواضَعَ أحَدٌ للهِ إلَّا رَفَعَهُ اللهُ»
رواه مسلم.
- وقال صلى الله عليه وسلم:
«إنَّ اللهَ أَوْحى إليَّ أنْ تَواضَعُوا، حتَّى لا يَفخَرَ أحَدٌ على أحَدٍ، ولا يَبْغيَ أحَدٌ على أحَدٍ»
ഉത്തരം: മറ്റു ജനങ്ങളേക്കാൾ തനിക്ക് എന്തെങ്കിലും ഔന്നി ത്യമുണ്ടെന്ന് ഒരാൾ ധരിക്കാതിരിക്കലാണ് വിനയം. ജനങ്ങളെ അവൻ തരംതാഴ്ത്തി കാണുകയോ, സത്യത്തെ നിരസിക്കുകയോ ചെയ്യുകയില്ല.
അല്ലാഹു പറഞ്ഞു:
"ഭൂമിയിലൂടെ താഴ്മയോടെ നടക്കുന്നവരാണ് റഹ്മാനായ അല്ലാഹുവിൻ്റെ ദാസന്മാർ."
(ഫുർഖാൻ: 63),
അതായത്, അവർ വിനയമുള്ളവരായിരിക്കും.
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു:
"ഒരാൾ അല്ലാഹുവിന് വേണ്ടി വിനയം കാണിച്ചാൽ അവനെ അല്ലാഹു ഉയർത്താതിരിക്കുകയില്ല."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
നബി -ﷺ- പറഞ്ഞു:
"ഒരാളും മറ്റൊരാളോട് അതിക്രമം കാണിക്കുകയോ, ഒരു വ്യക്തിയും മറ്റൊരാളുടെ മേൽ പൊങ്ങച്ചം നടിക്കുകയോ ചെയ്യാത്ത രൂപത്തിൽ നിങ്ങൾ വിനയമുള്ളവരാകൂ എന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു."