നിഷിദ്ധമാക്കപ്പെട്ട വഞ്ചനയുടെ ചില ഇനങ്ങൾ ഏതെല്ലാമാണ്?
- الباب / الفصل
- قسم الأخلاق
السؤال
س٢١: ما بعض أنواع الغش المحرم؟
ചോദ്യം 21: നിഷിദ്ധമാക്കപ്പെട്ട വഞ്ചനയുടെ ചില ഇനങ്ങൾ ഏതെല്ലാമാണ്?
الجواب
ج:الغش في البيع والشراء، وهو إخفاء عيب السلعة.
- الغش في تعلم العلم، ومثل ذلك غش الطلاب في الامتحانات.
- الغش في القول كشهادة الزور والكذب.
- عدم الوفاء بما تقول وما تتفق به مع الناس.
- وفي النهي عن الغش: أنَّ رسولَ اللهِ صلى الله عليه وسلم مرَّ على صُبْرةِ طعامٍ، فأَدخَلَ يدَه فيها، فنالَتْ أصابعُه بَلَلًا، فقال:
«ما هذا يا صاحِبَ الطَّعامِ؟» قال: أصابَتْهُ السَّماءُ يا رسولَ اللهِ. قال: «أفلا جَعَلْتَه فَوقَ الطَّعامِ كَيْ يَراهُ النَّاسُ؟ مَن غَشَّ فليس مِنِّي»
رواه مسلم.
الصُّبْرَة: هي الكَوْمةُ من الطَّعام.
ഉത്തരം: കച്ചവടത്തിലും കൊടുക്കൽ വാങ്ങലുകളിലും വഞ്ചന സംഭവിക്കാം. വിൽക്കുന്ന വസ്തുവിൻ്റെ ന്യൂനത പറയാതിരിക്കുക എന്നത് ഉദാഹരണം.
- പഠിക്കുന്ന കാര്യത്തിലും ചിലർ വഞ്ചന കാണിക്കും; ഉദാഹരണത്തിന് പരീക്ഷകളിൽ കോപ്പിയടിക്കുക എന്നത് വഞ്ചനയാണ്.
- സംസാരത്തിലുള്ള വഞ്ചനക്ക് ഉദാഹരണമാണ് കള്ളസാക്ഷ്യവും കളവു പറയലും.
- നീ പറയുന്നത് പാലിക്കാതിരിക്കുകയും, ജനങ്ങളോട് ചെയ്ത കരാറുകൾ ലംഘിക്കലും അതിൻ്റെ മറ്റു രൂപങ്ങളിൽ പെടും.
വഞ്ചനയെ വിരോധിക്കുന്ന വിഷയത്തിൽ: നബി -ﷺ- ഭക്ഷണം കൂട്ടിയിട്ടു വിൽക്കുന്ന ഒരാൾക്ക് അരികിലൂടെ നടന്നു പോയി. തൻ്റെ കൈ അതിൻ്റെ ഉള്ളിലേക്ക് അവിടുന്ന് പ്രവേശിപ്പിച്ചപ്പോൾ അവിടുത്തെ വിരലുകളിൽ നനവ് തട്ടി. അവിടുന്ന് പറഞ്ഞു:
"ഭക്ഷണത്തിൻ്റെ ഉടമസ്ഥരേ! ഇതെന്താണ്?!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അത് മഴവെള്ളം തട്ടിയതാണ്." നബി -ﷺ- പറഞ്ഞു: "എങ്കിൽ ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ നിനക്കത് മുകളിൽ വെച്ചുകൂടായിരുന്നോ?! ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
ഹദീഥിൽ വന്ന ''الصُّبْرَة എന്ന പദത്തിന്റെ അർത്ഥം കൂട്ടിയിട്ട ഭക്ഷണസാധനം എന്നാണ്.