മാതാപിതാക്കളോടുള്ള മര്യാദകൾ എന്തെല്ലാമാണ്?
- الباب / الفصل
- قسم الآداب الإسلامية
السؤال
س3: كيف يكون الأدب مع الوالدين؟
ചോദ്യം 3: മാതാപിതാക്കളോടുള്ള മര്യാദകൾ എന്തെല്ലാമാണ്?
الجواب
ج:1. طاعة الوالدين في غير معصية.
- خدمة الوالدين.
- مساعدة الوالدين.
- قضاء حوائج الوالدين.
- الدعاء للوالدين.
- التأدب معهم في القول؛ فلا يجوز قول: "أف"، وهي أقل الأقوال.
- الابتسام في وجه الوالدين ولا أعبس.
- لا أرفع صوتي فوق صوت الوالدين، وأصغي إليهما، ولا أقاطعهما بالكلام، ولا أناديهما باسمهما، بل أقول: " أبي"، "أمي".
- أستأذن قبل الدخول على أبي وأمي وهما في الغرفة.
- تقبيل يد ورأس الوالدين.
- قال تعالى:
﴿۞ وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۚ إِمَّا يَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَآ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَآ أُفّٖ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلٗا كَرِيمٗا٢٣
وَٱخۡفِضۡ لَهُمَا جَنَاحَ ٱلذُّلِّ مِنَ ٱلرَّحۡمَةِ وَقُل رَّبِّ ٱرۡحَمۡهُمَا كَمَا رَبَّيَانِي صَغِيرٗا﴾
[الإسراء: ٢٣-٢٤].
- وفي الحديث جاء رجل إلى النبي صلى الله عليه وسلم يستأذنه في الجهاد، فقال:
«ألك والدان؟» قال نعم. قال: «ففيهما فجاهد»
رواه الترمذي.
ഉത്തരം: 1- മാതാപിതാക്കളെ അനുസരിക്കുക; അവർ തിന്മ ചെയ്യാൻ പറഞ്ഞാലൊഴികെ.
- മാതാപിതാക്കളെ സേവിക്കുക.
- മാതാപിതാക്കളെ സഹായിക്കുക.
- അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുക.
- മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
- മര്യാദ പാലിച്ചു കൊണ്ട് മാത്രം അവരോട് സംസാരിക്കുക; 'ഛെ' എന്ന വാക്ക് പോലും അവരോട് പറഞ്ഞു കൂടാ; അതാകട്ടെ, ഏറ്റവും നിസ്സാരമായ വാക്കുകളിലൊന്നാണ്.
- മാതാപിതാക്കളെ പുഞ്ചിരിച്ചു കൊണ്ട് മാത്രം അഭിമുഖീകരിക്കുക; അവരോട് ഒരിക്കലും മുഖം ചുളിക്കരുത്.
- മാതാപിതാക്കളുടെ ശബ്ദത്തിന് മുകളിൽ ശബ്ദം ഉയർത്തരുത്. അവർ സംസാരിക്കുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കണം. അവരുടെ സംസാരം തടസ്സപ്പെടുത്തരുത്. അവരെ പേരു പറഞ്ഞ് വിളിക്കരുത്. മറിച്ച്, 'അബീ' (എൻ്റെ ഉപ്പാ), 'ഉമ്മീ' (എൻ്റെ ഉമ്മാ) എന്നിങ്ങനെയാണ് വിളിക്കേണ്ടത്.
- ഉപ്പയും ഉമ്മയും ഒരു മുറിയിലായിരിക്കുമ്പോൾ സമ്മതം ചോദിച്ചു കൊണ്ടേ അവിടേക്ക് പ്രവേശിക്കാൻ പാടുള്ളൂ.
- മാതാപിതാക്കളുടെ ശിരസ്സിലും കൈകളിലും ചുംബനം നൽകുക.
അല്ലാഹു പറഞ്ഞു:
"തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക.
കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതുപോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക."
(ഇസ്റാഅ്: 57)
ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് ഒരാൾ ജിഹാദിൽ (യുദ്ധത്തിൽ) പങ്കെടുക്കാൻ അനുവാദം ചോദിച്ചു കൊണ്ടുവന്നു:
അപ്പോൾ നബി (സ) ചോദിച്ചു: "നിനക്ക് മാതാപിതാക്കളുണ്ടോ?" അദ്ദേഹം പറഞ്ഞു: "അതെ." നബി (സ) പറഞ്ഞു: "എങ്കിൽ അവരുടെ കാര്യത്തിൽ നീ ജിഹാദ് (കഠിനപരിശ്രമം) നടത്തുക."
(തിർമിദി)