Skip to content

"ഒരാളുടെ ഇസ്ലാമിൻ്റെ മേന്മയിൽ പെട്ടതാണ്" എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്ന് ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.

الباب / الفصل
قسم الحديث

السؤال

س13: أكمل حديث «من حسن إسلام المرء ...»، واذكر بعض فوائده.

ചോദ്യം 13: "ഒരാളുടെ ഇസ്ലാമിൻ്റെ മേന്മയിൽ പെട്ടതാണ്" എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്ന് ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.

الجواب

ج:عن أبي هريرة رَضِيَ اللَّهُ عَنْهُ قال: قال رسول الله صلى الله عليه وسلم:

«من حسن إسلام المرء: تركُه ما لا يعنيه»

رواه الترمذي وغيره.

من فوائد الحديث:

  1. ترك ما لا يعني الإنسان من أمور دين غيره ودنياه.
  2. أن ترك ما لا يعني من كمال إسلامه.

ഉത്തരം: അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:

"ഒരാളുടെ ഇസ്ലാമിൻ്റെ മേന്മയിൽ പെട്ടതാണ് അവന് ആവശ്യമില്ലാത്ത കാര്യങ്ങളെ അവൻ ഉപേക്ഷിക്കുക എന്നത്."

(തിർമിദിയും മറ്റുള്ളവരും റിപ്പോർട്ട് ചെയ്തത്)

ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:

  1. ഒരാൾക്ക് പ്രയോജനകരമല്ലാത്ത മറ്റുള്ളവരുടെ മതകാര്യത്തിൽ നിന്നോ, ദുനിയാവിൻ്റെ കാര്യത്തിൽ നിന്നോ വിട്ടുനിൽക്കുക.
  2. ഒരാളുടെ ഇസ്ലാമിൻ്റെ പൂർണ്ണതയിൽ പെട്ടതാണ് അവന് പ്രയോജനകരമല്ലാത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നത്.