"ആരെങ്കിലും അല്ലാഹുവിൻ്റെ കിതാബിൽ നിന്ന് ഒരക്ഷരം " എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്ന് ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.
- الباب / الفصل
- قسم الحديث
السؤال
س١٤: أكمل حديث: «من قرأ حرفًا من كتاب الله...»، واذكر بعض فوائده.
ചോദ്യം 14: "ആരെങ്കിലും അല്ലാഹുവിൻ്റെ കിതാബിൽ നിന്ന് ഒരക്ഷരം " എന്ന ഹദീഥ് പൂർത്തീകരിക്കുകയും, അതിൽ നിന്ന് ചില പാഠങ്ങൾ വിവരിക്കുകയും ചെയ്യുക.
الجواب
ج:عن عبدِ الله بن مسعودٍ رضي الله عنه: أنَّ النبي صلى الله عليه وسلم، قال:
«مَن قرأ حرفًا من كتاب الله فله به حسنة، والحسنة بعشر أمثالها، لا أقول: ألف لام ميم حرف، وَلَكِنْ ألفٌ حرفٌ، ولامٌ حرفٌ، وميمٌ حرفٌ»
رواه الترمذي.
بعض فوائد الحديث:
- فضل تلاوة القرآن.
- وأن بكل حرف تقرؤه لك به حسنات.
*******
ഉത്തരം: അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിൻ്റെ കിതാബിൽ നിന്ന് ഒരക്ഷരം പാരായണം ചെയ്താൽ അവന് അതുമുഖേന ഒരു നന്മയുണ്ടായിരിക്കും. ആ നന്മക്ക് സമാനമായി പത്തെണ്ണവും. അലിഫ് ലാം മീം എന്നത് ഒരക്ഷരമാണെന്ന് ഞാൻ പറയുകയില്ല. മറിച്ച്, അലിഫ് ഒരക്ഷരവും, ലാം മറ്റൊരു അക്ഷരവും, മീം വേറൊരു അക്ഷരവുമാണ്."
(തിർമിദി)
ഹദീഥിൽ നിന്നുള്ള ഗുണപാഠങ്ങൾ:
- ഖുർആൻ പാരായണത്തിൻ്റെ ശ്രേഷ്ഠത.
- ഖുർആനിലെ ഓരോ വാക്കുകൾ പാരായണം ചെയ്യുമ്പോഴും അവന് അനേകം നന്മകൾ രേഖപ്പെടുത്തപ്പെടുന്നതാണ്.