വിശ്വാസകാര്യങ്ങളുടെ സ്തംഭങ്ങൾ എന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?
- الموضوعات
- الإيمانالإيمان بالله تعالىالإيمانالإيمان بالملائكةالإيمانالإيمان بالكتب السماويةالإيمانالإيمان بالرسل عليهم السلام
- التصنيف الشرعي
- العقيدةالإيمان بالله عز وجلالعقيدةالإيمان بالملائكةالعقيدةالإيمان بالكتبالعقيدةالإيمان بالرسل
- الباب / الفصل
- قسم العقيدة
السؤال
س15: ما معنى أركان الإيمان؟
ചോദ്യം 15: വിശ്വാസകാര്യങ്ങളുടെ സ്തംഭങ്ങൾ എന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?
الجواب
ج:الإيمان بالله تَعَالَى:
أن تؤمن بأن الله هو الذي خلقك ورزقك، وهو المالك والمدبر وحده للمخلوقات.
وهو المعبود، لا معبود بحقٍّ سواه. الذي له الخلق والأمر، والحكم والتشريع وحده لا شريك له.
وأنه العظيم الكبير الكامل الذي له الحمد كله، وله الأسماء الحسنى والصفات العُلى، ليس له ند، ولا يشبهه شيء سُبْحَانَهُ.
الإيمان بالملائكة:
وهي مخلوقات خلقها الله من نور، لعبادته وللانقياد التام لأمره.
- قال تعالى:
﴿بَلۡ عِبَاد مُّكۡرَمُونَ *
لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ﴾
[الأنبياء: ٢٦-٢٧].
- وقال عليه الصلاة والسلام:
«خُلِقَتِ الْمَلَائِكَةُ مِنْ نُورٍ»
رواه مسلم.
- ومنهم جبريل عَلَيْهِ السَّلَامُ الذي ينزل بالوحي على الأنبياء.
قال تعالى:
﴿وَإِنَّهُۥ لَتَنزِيلُ رَبِّ ٱلۡعَٰلَمِينَ *
نَزَلَ بِهِ ٱلرُّوحُ ٱلۡأَمِينُ *
عَلَىٰ قَلۡبِكَ لِتَكُونَ مِنَ ٱلۡمُنذِرِينَ *
بِلِسَانٍ عَرَبِيّٖ مُّبِينٖ﴾
[الشعراء: ١٩٢-١٩٥].
الإيمان بالكتب:
وهي الكتب التي أنزلها الله على رسله.
- كالقرآن: على محمد صلى الله عليه وسلم.
- الإنجيل: على عيسى عَلَيْهِ السَّلَامُ.
- التوراة: على موسى عَلَيْهِ السَّلَامُ.
- الزبور: على داود عَلَيْهِ السَّلَامُ.
- صحف إبراهيم وموسى: على إبراهيم وموسى عليهما السلام.
الإيمان بالرسل:
وهم من أرسلهم الله إلى عباده ليعلموهم، ويبشروهم بالخير والجنة، وينذروهم عن الشر والنار.
وأفضلهم: أولو العزم، وهم:
- نوح عَلَيْهِ السَّلَامُ.
- إبراهيم عَلَيْهِ السَّلَامُ.
- موسى عَلَيْهِ السَّلَامُ.
- عيسى عَلَيْهِ السَّلَامُ.
- محمد صلى الله عليه وسلم.
الإيمان باليوم الآخر:
وهو ما بعد الموت في القبر، ويوم القيامة، ويوم البعث والحساب، حيث يستقر أهل الجنة في منازلهم وأهل النار في منازلهم.
﴿كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَإِنَّمَا تُوَفَّوۡنَ أُجُورَكُمۡ يَوۡمَ ٱلۡقِيَٰمَةِۖ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ وَمَا ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا مَتَٰعُ ٱلۡغُرُورِ﴾
[آلِ عِمۡرَانَ: ١٨٥].
الإيمان بالقدر خيره وشره:
- القدر: هو الاعتقاد بأن الله يعلم كل شيء يقع في الكون، وأنه كتب ذلك في اللوح المحفوظ، وشاء وجوده وخلقه.
قال تَعَالَى:
﴿إِنَّا كُلَّ شَيۡءٍ خَلَقۡنَٰهُ بِقَدَرٖ﴾
[القمر: ٤٩].
- وهو على أربع مراتب:
الأولى: علم الله تَعَالَى، ومن ذلك علمه المسبق لكل شيء، قبل وقوع الأشياء وبعد وقوعها.
دليلها: قوله تَعَالَى:
﴿إِنَّ ٱللَّهَ عِندَهُۥ عِلۡمُ ٱلسَّاعَةِ وَيُنَزِّلُ ٱلۡغَيۡثَ وَيَعۡلَمُ مَا فِي ٱلۡأَرۡحَامِۖ وَمَا تَدۡرِي نَفۡسٞ مَّاذَا تَكۡسِبُ غَدٗاۖ وَمَا تَدۡرِي نَفۡسُۢ بِأَيِّ أَرۡضٖ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ﴾
[لقمان: 34].
الثانية: أن الله كتب ذلك في اللوح المحفوظ، فكل شيء وقع وسيقع فهو مكتوب عنده في كتاب.
﴿۞ وَعِندَهُۥ مَفَاتِحُ ٱلۡغَيۡبِ لَا يَعۡلَمُهَآ إِلَّا هُوَۚ وَيَعۡلَمُ مَا فِي ٱلۡبَرِّ وَٱلۡبَحۡرِۚ وَمَا تَسۡقُطُ مِن وَرَقَةٍ إِلَّا يَعۡلَمُهَا وَلَا حَبَّةٖ فِي ظُلُمَٰتِ ٱلۡأَرۡضِ وَلَا رَطۡبٖ وَلَا يَابِسٍ إِلَّا فِي كِتَٰبٖ مُّبِينٖ﴾
[الأنعام: 59].
الثالثة: وهو أن كل شيء يقع بمشيئة الله ولا يقع شيء منه أو من خلقه إلا بمشيئته تَعَالَى.
والعبد له اختيار وله إرادة وله مشيئة، لكن هذه الإرادة وهذه المشيئة لا تقع إلا بعد مشيئة الله سبحانه وتعالى.
﴿لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ 28
وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ 29﴾
[التكوير: 28 - 29].
الرابعة: الإيمان أن جميع الكائنات مخلوقة خلقها الله، وخلق ذواتها وصفاتها وحركاتها، وكل شيء فيها.
﴿وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ﴾
[الصافات: 96].
ഉത്തരം: അല്ലാഹുവിലുള്ള വിശ്വാസം എന്നാൽ ഉദ്ദേശിക്കുന്നത്:
അല്ലാഹുവാണ് നിന്നെ സൃഷ്ടിക്കുകയും നിനക്ക് ഭക്ഷണം നൽകുകയും ചെയ്തതെന്ന് വിശ്വസിക്കലാണ്. അവനാണ് നിൻ്റെ ഉടമസ്ഥനും, എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കുന്നവനും.
അല്ലാഹുവാകുന്നു യഥാർത്ഥ ആരാധ്യൻ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റൊരാളുമില്ല. അവൻ്റേതാകുന്നു സർവ്വ സൃഷ്ടികളും; അവരോട് കൽപ്പിക്കാനുള്ള സർവ്വാധികാരവുമുള്ളത് അവന് മാത്രമാകുന്നു. വിധിനിശ്ചയിക്കാനും വിധിവിലക്കുകൾ നിർണ്ണയിക്കാനും അല്ലാഹുവിന് മാത്രമാണ് അധികാരമുള്ളത്; അക്കാര്യത്തിൽ അവന് യാതൊരു പങ്കുകാരനുമില്ല.
അല്ലാഹു ഏറ്റവും വലിയവനും എല്ലാ പൂർണ്ണതയും ഉള്ളവനുമാണ്. സർവ്വ സ്തുതികളും അവന് മാത്രമാണ്. ഏറ്റവും നല്ല പേരുകളും, ഏറ്റവും ഉന്നതമായ വിശേഷണങ്ങളും അല്ലാഹുവിനുണ്ട്. അവന് ഒരു പങ്കുകാരനുമില്ല. ലോകത്തിലെ ഒരു വസ്തുവും അല്ലാഹുവിനെ പോലെയില്ല.
മലക്കുകളിലുള്ള വിശ്വാസം എന്നാൽ:
മലക്കുകൾ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ പെട്ട ഒരു വിഭാഗമാണ് എന്ന് വിശ്വസിക്കലാണ്. അല്ലാഹു പ്രകാശത്തിൽ നിന്നാണ് അവരെ പടച്ചത്. അല്ലാഹുവിനെ ആരാധിക്കാനും, അവൻ്റെ കൽപ്പനകൾ പരിപൂർണ്ണമായി അനുസരിക്കാനുമാണ് മലക്കുകളെ അല്ലാഹു സൃഷ്ടിച്ചത്.
അല്ലാഹു പറഞ്ഞു:
"എന്നാല്‍ (അവര്‍ - മലക്കുകള്‍) അവന്റെ ആദരണീയരായ ദാസന്മാര് മാത്രമാകുന്നു.
"അവര്‍ അവനെ മറികടന്നു സംസാരിക്കുകയില്ല. അവന്റെ കല്പനയനുസരിച്ച് മാത്രം അവര്‍ പ്രവര്‍ത്തിക്കുന്നു."
(അമ്പിയാഅ്: 26-27)
നബി ﷺ പറഞ്ഞു:
"മലക്കുകൾ പ്രകാശത്തിൽ നിന്നാകുന്നു സൃഷ്ടിക്കപ്പെട്ടത്."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
മലക്കുകളിൽ പെട്ട ഒരു വ്യക്തിയാണ് ജിബ്രീൽ -عَلَيْهِ السَّلَامُ-. നബിമാർക്കെല്ലാം അല്ലാഹുവിൻ്റെ സന്ദേശം എത്തിച്ചു കൊടുക്കുന്നത് ജിബ്രീലാണ്.
"തീര്‍ച്ചയായും ഇത് (ഖുര്‍ആന്‍) ലോക രക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു.
വിശ്വസ്താത്മാവ് (ജിബ്രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.
നിന്റെ ഹൃദയത്തില്‍ (ഖുർആനുമായിറങ്ങി). നീ താക്കീത് നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്.
സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്)."
(ശുഅറാഅ്: 192-195)
കിതാബുകളിലുള്ള വിശ്വാസം എന്നാൽ:
അല്ലാഹു അവൻ്റെ റസൂലുകൾക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളിൽ വിശ്വസിക്കലാണ്.
- മുഹമ്മദ് നബി (ﷺ) ക്ക് അവതരിക്കപ്പെട്ട ഖുർആൻ പോലെ.
ഈസാ നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് ഇഞ്ചീൽ.
മൂസാ നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് തൗറാത്ത്.
ദാവൂദ് നബി -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് സബൂർ.
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ക്കും മൂസാ നബി -عَلَيْهِ السَّلَامُ- ക്കും മേൽ അവതരിപ്പിക്കപ്പെട്ട ഏടുകളും ഇതിൽ പെടും.
അല്ലാഹുവിൻ്റെ റസൂലുകളിലുള്ള വിശ്വാസം എന്നാൽ:
അല്ലാഹു അവൻ്റെ ദാസന്മാരിലേക്ക് അവരെ പഠിപ്പിക്കാൻ നിയോഗിച്ചയച്ചവരാണ് നബിമാരും റസൂലുകളും. അവർ ജനങ്ങൾക്ക് സ്വർഗത്തെ കുറിച്ചും നന്മകളെ കുറിച്ചും സന്തോഷവാർത്ത അറിയിക്കുകയും, നരകത്തെ കുറിച്ചും തിന്മകളെ കുറിച്ചും താക്കീത് നൽകുകയും ചെയ്തവരാണ്.
നബിമാരിൽ ഏറ്റവും ശ്രേഷ്ഠർ ഉലുൽ അസ്മിൽ പെട്ടവരാണ്. അവർ അഞ്ചു പേരുണ്ട്.
നൂഹ് നബി -عَلَيْهِ السَّلَامُ-.
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ-.
മൂസാ നബി -عَلَيْهِ السَّلَامُ-.
ഈസാ നബി -عَلَيْهِ السَّلَامُ-.
മുഹമ്മദ് നബി (ﷺ).
അന്ത്യ ദിനത്തിലുള്ള വിശ്വാസം എന്നാൽ:
മരണത്തിന് ശേഷം ഖബ്റിൽ ജീവിതമുണ്ട്, അന്ത്യനാൾ സംഭവിക്കുന്നതാണ്, അല്ലാഹു മനുഷ്യരെ മരിച്ചതിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്, അവരുടെ പ്രവർത്തനങ്ങൾ വിചാരണ ചെയ്യുന്നതാണ്, നന്മ ചെയ്തവർ സ്വർഗത്തിലും, തിന്മ ചെയ്തവർ നരകത്തിലും പ്രവേശിക്കപ്പെടുന്നതാണ് എന്നിങ്ങനെയുള്ള കാര്യങ്ങൾ വിശ്വസിക്കലാണ്.
"ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്ത്തെഴുന്നേല്പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്കപ്പെടുകയുള്ളൂ. അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല."
(ആലു ഇംറാൻ: 185)
- ഖദാ ഖദറിലും (അല്ലാഹുവിൻ്റെ വിധിയിലുള്ള) അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.
പ്രപഞ്ചത്തിൽ സംഭവിക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളും അല്ലാഹുവിന് അറിയാമെന്നും, അവയെല്ലാം അവൻ 'ലൗഹുൽ മഹ്ഫൂദ്' എന്ന അവൻ്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, അല്ലാഹു ഉദ്ദേശിക്കുന്ന കാര്യങ്ങൾ മാത്രമേ ഉണ്ടാവൂ എന്നും, അവനാണ് എല്ലാം സൃഷ്ടിച്ചത് എന്നും വിശ്വസിക്കലാണ് ഖദറിലുള്ള വിശ്വാസം.
"തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു."
(ഖമർ: 49)
അല്ലാഹുവിൻ്റെ വിധി നാല് പടികളാണ്:
ഒന്ന്: അല്ലാഹുവിൻ്റെ അറിവ്. അല്ലാഹു എല്ലാ കാര്യങ്ങളും മുമ്പേ അറിഞ്ഞവനാണ്. കാര്യങ്ങൾ സംഭവിക്കുന്നതിന് മുൻപും, ശേഷവും അവൻ അതിനെ കുറിച്ച് അറിയുന്നു.
അല്ലാഹു പറയുന്നു:
"തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന് മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന് അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."
(ലുഖ്മാൻ: 34)
രണ്ട്: അല്ലാഹു അറിഞ്ഞത് ലൗഹുൽ മഹ്ഫൂദ്വിൽ രേഖപ്പെടുത്തിയിരിക്കുന്നു. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും അവൻ്റെ പക്കൽ ഒരു ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
"അവന്റെ പക്കലാകുന്നു അദൃശ്യ കാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന് അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല."
(അൻആം: 18)
മൂന്ന്: അല്ലാഹുവിൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ ഒരു കാര്യവും സംഭവിക്കുന്നില്ല. അല്ലാഹുവിൽ നിന്നോ അവൻ്റെ സൃഷ്ടികളിൽ നിന്നോ എന്തൊരു കാര്യം സംഭവിക്കുന്നെങ്കിലും അത് അവൻ്റെ ഉദ്ദേശ്യപ്രകാരമല്ലാതെ സംഭവിക്കില്ല.
മനുഷ്യന് തിരഞ്ഞെടുക്കാനും തീരുമാനമെടുക്കാനും കാര്യങ്ങൾ നിശ്ചയിക്കാനും സാധിക്കും; എന്നാൽ ഈ ഉദ്ദേശ്യവും തീരുമാനവുമെല്ലാം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിന് ശേഷം മാത്രമേ സംഭവിക്കുകയുള്ളൂ.
"അതായത് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് നേരെ നിലകൊള്ളാന്‍ ഉദ്ദേശിച്ചവര്‍ക്ക് വേണ്ടി.
"ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല."
(തക്വീർ: 28-29)
നാല്: സർവ്വ വസ്തുക്കളെയും അല്ലാഹുവാണ് സൃഷ്ടിച്ചത് എന്ന വിശ്വാസം. അവയുടെ രൂപവും വിശേഷണങ്ങളും ചലനങ്ങളും അവയിലുള്ള മറ്റെല്ലാ കാര്യങ്ങളും അല്ലാഹുവാണ് സൃഷ്ടിച്ചത്.
"അല്ലാഹുവാണ് നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചത്."
(സ്വാഫ്ഫാത്: 96)