Skip to content

ഏതെല്ലാമാണ് ഈമാനിൻ്റെ സ്തംഭങ്ങൾ?

الباب / الفصل
قسم العقيدة

السؤال

س14: ما أركان الإيمان؟

ചോദ്യം 14: ഏതെല്ലാമാണ് ഈമാനിൻ്റെ സ്തംഭങ്ങൾ?

الجواب

ج:أركان الإيمان ستة:

  1. الإيمان بالله تَعَالَى.
  2. وملائكته.
  3. وكتبه.
  4. ورسله.
  5. واليوم الآخر.
  6. والقدر خيره وشره.

والدليل: حديث جبريل المشهور عند مسلم، قَالَ جبريل للنبي صَلَّىٰ اللهُ عَلَيْهِ وَسَلَّمَ:

«فَأَخْبِرْنِي عَنِ الْإِيمَانِ، قَالَ: أَنْ تُؤْمِنَ بِاللهِ، وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ».

ഉത്തരം: ഈമാനിൻ്റെ സ്തംഭങ്ങൾ ആറ് കാര്യങ്ങളാണ്.

  1. അല്ലാഹുവിലുള്ള വിശ്വാസം.
  2. മലക്കുകളിലുള്ള വിശ്വാസം.
  3. കിതാബുകളിലുള്ള (അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളിലുള്ള) വിശ്വാസം.
  4. റസൂലുകളിലുള്ള (അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള) വിശ്വാസം.
  5. ഖിയാമത്ത് നാളിലുള്ള (അന്ത്യനാളിലുള്ള) വിശ്വാസം.
  6. ഖദറിലും (അല്ലാഹുവിൻ്റെ വിധിയിലുള്ള) അതിൻ്റെ നന്മയിലും തിന്മയിലുമുള്ള വിശ്വാസം.

ഇമാം മുസ്ലിം നിവേദനം ചെയ്ത, ഹദീഥു ജിബ്രീൽ എന്ന പേരിൽ പ്രസിദ്ധമായ ഒരു ഹദീഥാണ് അതിനുള്ള തെളിവ്. നബി -ﷺ- യോട് ജിബ്രീൽ ചോദിച്ചു:

"എന്താണ് ഈമാൻ എന്ന് എനിക്ക് പറഞ്ഞു തന്നാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "ഈമാൻ എന്നാൽ താങ്കൾ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും, കിതാബുകളിലും, റസൂലുകളിലും, അന്ത്യനാളിലും, 'ക്വദ്റി'ൽ; അതിൻ്റെ ഖൈറിലും (നന്മയിലും) ശർറിലും (തിന്മയിലും) വിശ്വസിക്കലാണ്."