Skip to content

എന്താണ് വിശുദ്ധ ഖുർആൻ?

الباب / الفصل
قسم العقيدة

السؤال

س16: ما هو تعريف القرآن؟

ചോദ്യം 16: എന്താണ് വിശുദ്ധ ഖുർആൻ?

الجواب

ج:هو كلام الله تَعَالَى، ليس بمخلوق.

قال تَعَالَى:

﴿وَإِنْ أَحَدٌ مِنَ الْمُشْرِكِينَ اسْتَجَارَكَ فَأَجِرْهُ حَتَّى يَسْمَعَ كَلَامَ اللَّهِ﴾

[التوبة: 6].

وروي في الحديث:

«وفضل كلام الله على سائر الكلام كفضل الله على خلقه»

رواه الترمذي.

ഉത്തരം: അല്ലാഹുവിൻ്റെ സംസാരമാണത്. ഖുർആൻ സൃഷ്ടിയല്ല.

അല്ലാഹു പറഞ്ഞു:

"ബഹുദൈവവിശ്വാസികളിൽ വല്ലവനും നിൻ്റെയടുക്കൽ അഭയം തേടിവന്നാൽ അല്ലാഹുവിൻ്റെ സംസാരം അവന് കേട്ട് ഗ്രഹിക്കാൻ വേണ്ടി അവന് അഭയം നൽകുക."

(തൗബ:6).

നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:

"അല്ലാഹുവിൻ്റെ സംസാരത്തിന് സൃഷ്ടികളുടെ സംസാരത്തിന് മേലുള്ള ശ്രേഷ്ഠത സൃഷ്ടികൾക്ക് മേൽ അല്ലാഹുവിനുള്ള ശ്രേഷ്ഠത പോലെയാകുന്നു."

(തിർമിദി)