Skip to content

'മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനത്തിന്റെ അർത്ഥം എന്താണ്?

الباب / الفصل
قسم العقيدة

السؤال

س6: ما معنى شهادة أنَّ محمدًا رسول الله؟

ചോദ്യം 6: 'മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന സാക്ഷ്യവചനത്തിന്റെ അർത്ഥം എന്താണ്?

الجواب

ج:معناها: أن الله أرسله للعالمين بشيرًا ونذيرًا.

  • ويجب:
  1. طاعته فيما أمر.
  2. تصديقه فيما أخبر.
  3. عدم معصيته.
  4. لا يعبد الله إلا بما شرع، وهو الاقتداء بالسنة وترك البدعة.

قال تَعَالَى:

﴿مَّن يُطِعِ ٱلرَّسُولَ فَقَدۡ أَطَاعَ ٱللَّهَۖ﴾

[النساء: 80]،

وقال سُبْحَانَهُ:

﴿وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ 3

إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ 4﴾

[النجم: 3-4].

وقال جَلَّ وَعَلَا:

﴿لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا﴾

[الأحزاب: 21].

ഉത്തരം: മുഹമ്മദ് നബി -ﷺ- യെ അല്ലാഹു അവൻ്റെ ദൂതനായി എല്ലാ ലോകരിലേക്കും നിയോഗിച്ചിരിക്കുന്നു. സ്വർഗത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, നരകത്തെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്നവരാണ് അവർ.

നമ്മളെല്ലാം നിർബന്ധമായും:

  1. നബി -ﷺ- കൽപ്പിച്ച കാര്യങ്ങളെല്ലാം അനുസരിക്കണം.
  2. നബി -ﷺ- പറഞ്ഞതെല്ലാം വിശ്വസിക്കണം.
  3. നബി -ﷺ- യെ ഒരിക്കലും ധിക്കരിക്കരുത്.
  4. നബി -ﷺ- പഠിപ്പിച്ചതു പോലെ മാത്രം അല്ലാഹുവിനെ ആരാധിക്കണം. അഥവാ, സുന്നത്ത് (നബിചര്യ) പിൻപറ്റുകയും, ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കിയത്) ഉപേക്ഷിക്കുകയും ചെയ്യണം.

അല്ലാഹു പറഞ്ഞു:

"(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു."

നിസാഅ്: 80

അല്ലാഹു തന്നെ പറഞ്ഞിരിക്കുന്നു:

"അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.

അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു."

(നജ്മ്: 3-4)

അല്ലാഹു പറയുന്നു:

"തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്‌. അതായത് അല്ലാഹുവെയും അന്ത്യ ദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തുവരുന്നവര്‍ക്ക്‌."

(അഹ്സാബ്: 21)