Skip to content
സൂറത്തുകളുടെ പട്ടിക /

النَّجم

النَّجم is chapter 53 of the Quran and has 62 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

62 ആയത്തുകൾ സൂറത്ത് നമ്പർ 53
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلنَّجۡمِ إِذَا هَوَىٰ

നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ, സത്യം.

مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ

നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല.

Explanation & meanings · 1
  1. നാല്പത് വര്‍ഷക്കാലം ഖുറൈശികള്‍ക്കിടയില്‍ അവരുടെ ഉത്തമ സുഹൃത്തായി ജീവിച്ച മുഹമ്മദ് നബി(ﷺ)യെയാണ് 'നിങ്ങളുടെ കൂട്ടുകാരന്‍' എന്ന് ഇവിടെ വിശേഷിപ്പിച്ചത്.

وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല.

إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ

അത് അദ്ദേഹത്തിന് (അല്ലാഹുവിൽ നിന്നുള്ള) സന്ദേശമായി നല്‍കപ്പെടുന്നത് മാത്രമാകുന്നു.

عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ

ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്‌രീല്‍ എന്ന മലക്കാണ്‌) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌.