Skip to content
സൂറത്തുകളുടെ പട്ടിക /

الطُّور

الطُّور is chapter 52 of the Quran and has 49 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

49 ആയത്തുകൾ സൂറത്ത് നമ്പർ 52
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلطُّورِ

ത്വൂര്‍ പര്‍വ്വതം തന്നെയാണ, സത്യം.

وَكِتَٰبٖ مَّسۡطُورٖ

എഴുതപ്പെട്ട ഗ്രന്ഥം തന്നെയാണ, സത്യം.

فِي رَقّٖ مَّنشُورٖ

നിവര്‍ത്തിവെച്ച തുകലില്‍.

وَٱلۡبَيۡتِ ٱلۡمَعۡمُورِ

അധിവാസമുള്ള മന്ദിരം (അൽ ബൈത്തുൽ മഅ്മൂർ) തന്നെയാണ, സത്യം.

Explanation & meanings · 1
  1. ഭൂമിയിലുള്ളവർ കഅ്ബയെ ത്വവാഫ് ചെയ്യുകയും അവിടെ വെച്ച് ഇബാദത്തുകൾ അനുഷ്ഠിക്കുകയും ചെയ്യുന്നതുപോലെ ഏഴാം ആകാശത്തുള്ള മലക്കുകളുടെ ഒരു ആരാധനാ കേന്ദ്രമാണ് ബൈത്തുൽ മഅ്മൂർ. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥിൽ ഇക്കാര്യം വ്യക്തമായി വന്നിട്ടുണ്ട്.

وَٱلسَّقۡفِ ٱلۡمَرۡفُوعِ

ഉയര്‍ത്തപ്പെട്ട മേല്‍പുര (ആകാശം) തന്നെയാണ, സത്യം.