Skip to content
സൂറത്തുകളുടെ പട്ടിക /

القَمَر

القَمَر is chapter 54 of the Quran and has 55 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

55 ആയത്തുകൾ സൂറത്ത് നമ്പർ 54
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ

ആ (അന്ത്യ) സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു.

Explanation & meanings · 1
  1. നബി(ﷺ)യുടെ പ്രവാചകത്വത്തില്‍ തങ്ങള്‍ വിശ്വസിക്കണമെങ്കില്‍ സ്പഷ്ടമായ വല്ല ദൃഷ്ടാന്തവും കണ്ടേ തീരൂവെന്ന് മക്കയിലെ സത്യനിഷേധികള്‍ ശഠിച്ചപ്പോള്‍ ചന്ദ്രന്‍ പിളരുകയും, മക്കയിലുള്ളവരൊക്കെ അത് നേരില്‍ കാണുകയും ചെയ്തതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ കാണാം.

وَإِن يَرَوۡاْ ءَايَةٗ يُعۡرِضُواْ وَيَقُولُواْ سِحۡرٞ مُّسۡتَمِرّٞ

ഏതൊരു ദൃഷ്ടാന്തം അവര്‍ കാണുകയാണെങ്കിലും അവര്‍ പിന്തിരിഞ്ഞു കളയുകയും, ഇത് നിലനിന്നു വരുന്ന ജാലവിദ്യയാകുന്നു എന്ന് അവര്‍ പറയുകയും ചെയ്യും.

وَكَذَّبُواْ وَٱتَّبَعُوٓاْ أَهۡوَآءَهُمۡۚ وَكُلُّ أَمۡرٖ مُّسۡتَقِرّٞ

അവര്‍ നിഷേധിച്ചു തള്ളുകയും തങ്ങളുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ഏതൊരു കാര്യവും ഒരു നിശ്ചിത സ്ഥാനം പ്രാപിക്കുന്നതാകുന്നു.

وَلَقَدۡ جَآءَهُم مِّنَ ٱلۡأَنۢبَآءِ مَا فِيهِ مُزۡدَجَرٌ

(അല്ലാഹുവിനെ നിഷേധിക്കുന്നതില്‍ നിന്ന്‌) അവര്‍ ഒഴിഞ്ഞു നില്‍ക്കാന്‍ പര്യാപ്തമായ കാര്യങ്ങളടങ്ങിയ ചില വൃത്താന്തങ്ങള്‍ തീര്‍ച്ചയായും അവര്‍ക്ക് വന്നുകിട്ടിയിട്ടുണ്ട്‌.

حِكۡمَةُۢ بَٰلِغَةٞۖ فَمَا تُغۡنِ ٱلنُّذُرُ

അതെ, പരിപൂര്‍ണ്ണമായ വിജ്ഞാനം. എന്നിട്ടും താക്കീതുകള്‍ പര്യാപ്തമാകുന്നില്ല.