രാവിലെയും വൈകുന്നേരവും നീ ചൊല്ലേണ്ട ദിക്റുകൾ ഏതെല്ലാമാണ്?
- الباب / الفصل
- قسم الأدعية والأذكار
السؤال
س١٩: ماذا تقول في الصباح والمساء من الأذكار؟
ചോദ്യം 19: രാവിലെയും വൈകുന്നേരവും നീ ചൊല്ലേണ്ട ദിക്റുകൾ ഏതെല്ലാമാണ്?
الجواب
ج:١. أقرأُ آية الكرسي:
﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ﴾
[البقرة: ٢٥٥].
- واقرأ:
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
﴿قُلۡ هُوَ ٱللَّهُ أَحَدٌ 1
ٱللَّهُ ٱلصَّمَدُ 2
لَمۡ يَلِدۡ وَلَمۡ يُولَدۡ 3
وَلَمۡ يَكُن لَّهُۥ كُفُوًا أَحَدُۢ 4﴾
[الإخلاص: 1-4] ثلاث مرات.
﴿قُلۡ أَعُوذُ بِرَبِّ ٱلۡفَلَقِ 1
مِن شَرِّ مَا خَلَقَ 2
وَمِن شَرِّ غَاسِقٍ إِذَا وَقَبَ 3
وَمِن شَرِّ ٱلنَّفَّٰثَٰتِ فِي ٱلۡعُقَدِ 4
وَمِن شَرِّ حَاسِدٍ إِذَا حَسَدَ 5﴾
[الفلق: 1-5] ثلاث مرات.
﴿قُلۡ أَعُوذُ بِرَبِّ ٱلنَّاسِ 1
مَلِكِ ٱلنَّاسِ 2
إِلَٰهِ ٱلنَّاسِ 3
مِن شَرِّ ٱلۡوَسۡوَاسِ ٱلۡخَنَّاسِ 4
ٱلَّذِي يُوَسۡوِسُ فِي صُدُورِ ٱلنَّاسِ 5
مِنَ ٱلۡجِنَّةِ وَٱلنَّاسِ 6﴾
[الناس: 1-6] ثلاث مرات.
- «اللهم أنت ربي لا إله إلا أنت، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي، وأبوء بذنبي، فاغفر لي، فإنه لا يغفر الذنوب إلا أنت»
رواه البخاري.
ഉത്തരം: 1- ആയതുൽ കുർസിയ്യ് പാരായണം ചെയ്യുക:
"അല്ലാഹു - അവനല്ലാതെ ആരാധനക്കർഹനില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്. എല്ലാം നിയന്ത്രിക്കുന്നവന്. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവൻ്റെ അനുവാദ പ്രകാരമല്ലാതെ അവന്റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവര്‍ക്ക് പിന്നിലുള്ളതും അവന് അറിയുന്നു. അവൻ്റെ അറിവില്‍ നിന്ന് അവന് ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവര്‍ക്ക് സൂക്ഷ്മമായി അറിയാന്‍ കഴിയില്ല. അവൻ്റെ കുർസിയ്യ് ആകാശഭൂമികളെ മുഴുവന്‍ ഉള്‍കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവന് ഉന്നതനും മഹാനുമത്രെ."
(ബഖറ: 285)
- ശേഷം പാരായണം ചെയ്യുക:
"പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍
(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
അവൻ (ആർക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
അവന്ന് തുല്യനായി ആരും ഇല്ലതാനും.
(ഇഖ്ലാസ്: 1-4) മൂന്ന് തവണ.
പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
അവൻ സൃഷ്ടിച്ചിട്ടുള്ളവയുടെ കെടുതിയിൽ നിന്ന്.
ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയിൽ നിന്നും.
കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും.
അസൂയാലു അസൂയപ്പെടുമ്പോൾ അവൻ്റെ കെടുതിയിൽ നിന്നും.
[അൽ ഫലഖ്: 1-5] മൂന്നു തവണ.
പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
മനുഷ്യരുടെ രാജാവിനോട്.
മനുഷ്യരുടെ ആരാധ്യനോട്.
ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ.
മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍.
(നാസ്: 1-6) മൂന്നു തവണ
- "അല്ലാഹുവേ! നീയാണ് എൻ്റെ റബ്ബ്! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ പടച്ചത്. ഞാൻ നിൻ്റെ അടിമയാണ്. ഞാൻ എനിക്ക് സാധിക്കുന്നത്രയും നിന്നോടുള്ള കരാറിലും വാഗ്ദാനത്തിലുമാണ്. ഞാൻ ചെയ്തുപോയതിൻ്റെ കെടുതികളിൽ നിന്ന് ഞാൻ നിന്നിലഭയം തേടുന്നു. നീയെനിക്ക് നൽകിയ അനുഗ്രഹങ്ങളെല്ലാം നിന്റെ മുന്നിൽ ഞാനിതാ സമ്മതിക്കുന്നു. എൻ്റെ കുറ്റങ്ങളും ഞാനിതാ സമ്മതിക്കുന്നു. അതിനാൽ നീയെനിക്ക് പൊറുത്തുതരേണമേ! നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരും തന്നെയില്ല."
(ബുഖാരി)