السؤال
س36: هل الإيمان قول وعمل؟
ചോദ്യം 36: ഈമാൻ എന്നാൽ വാക്കും പ്രവർത്തിയും കൂടുന്നതാണോ?
الجواب
ج:الإيمان قول وعملٌ واعتقاد.
- فهو قولٌ باللسان، واعتقادٌ وعمل بالجَنان - أي: القلب - وعملٌ بالجوارح والأركان.
- في الحديث عن أبي هريرة رضي الله عنه، عن النبي صلى الله عليه وسلم قال:
«الإيمان بضع وسبعون - أو: بضع وستون - شعبة، فأفضلها قول: لا إله إلا الله، وأدناها إماطة الأذى عن الطريق، والحياء شعبة من الإيمان»
رواه مسلم.
ഉത്തരം: അതെ! ഈമാൻ എന്നാൽ വാക്കും പ്രവർത്തിയും വിശ്വാസവും ഒരുമിച്ചു കൂടിയ കാര്യമാണ്.
നാവ് കൊണ്ട് ചൊല്ലിപ്പറയുകയും, ഹൃദയം കൊണ്ട് വിശ്വസിക്കുകയും, അതിന്റെ പ്രവർത്തനങ്ങൾ പ്രവർത്തിക്കുകയും, ശരീരാവയവങ്ങൾ കൊണ്ട് പ്രവർത്തിക്കുകയും ചെയ്യൽ.
അബൂഹുറയ്റ (رَضِيَ اللَّهُ عَنْهُ) വിൽനിന്നും നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (ﷺ) പറഞ്ഞു:
"ഈമാൻ എഴുപതിൽ പരം -അല്ലെങ്കിൽ അറുപതിൽ പരം- ശാഖകളാണ്. അതിൽ ഏറ്റവും ശ്രേഷ്ഠമായത് ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി ആരുമില്ല) എന്ന വാക്കാകുന്നു. അതിൽ ഏറ്റവും താഴെയുള്ളത് വഴിയിൽ നിന്ന് ഉപദ്രവം നീക്കലാണ്. ലജ്ജ ഈമാനിൻ്റെ ശാഖകളിൽ പെട്ടതാകുന്നു."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)