ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!
ഖതാദഃ (റഹി) പറയുന്നു:
അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- ഞങ്ങളോട് പറഞ്ഞു: ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "അല്ലാഹുവിൻ്റെ ദൂതരേ! എങ്ങനെയാണ് നിഷേധികൾ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" നബി -ﷺ- പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" ഖതാദഃ (റഹി) പറയുന്നു: "നമ്മുടെ രക്ഷിതാവിൻ്റെ പ്രതാപം തന്നെ സത്യം! ഉറപ്പായും അതെ!"
حَدَّثَنَا أَنَسُ بْنُ مَالِكٍ رَضِيَ اللهُ عَنْهُ أَنَّ رَجُلًا قَالَ: يَا نَبِيَّ اللهِ كَيْفَ يُحْشَرُ الْكَافِرُ عَلَى وَجْهِهِ؟ قَالَ: «أَلَيْسَ الَّذِي أَمْشَاهُ عَلَى الرِّجْلَيْنِ فِي الدُّنْيَا قَادِرًا عَلَى أَنْ يُمْشِيَهُ عَلَى وَجْهِهِ يَوْمَ الْقِيَامَةِ؟» قَالَ قَتَادَةُ: بَلَى وَعِزَّةِ رَبِّنَا.
നബി -ﷺ- യോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "എങ്ങനെയാണ് നിഷേധികൾ ഖിയാമത്ത് നാളിൽ അവരുടെ മുഖങ്ങളിലായി ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക?!" അപ്പോൾ നബി -ﷺ- തിരിച്ചു പറഞ്ഞു: "ദുനിയാവിൽ രണ്ട് കാലുകളിൽ അവരെ നടത്തിച്ചവൻ പരലോകത്ത് മുഖങ്ങളിലായി അവരെ നടത്തിക്കാൻ കഴിവുള്ളവനല്ലേ?!" അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.
...:
ഖിയാമത്ത് നാളിൽ അല്ലാഹുവിനെ നിഷേധിക്കുന്നവർക്ക് സംഭവിക്കുന്ന നിന്ദ്യത; അവർ തങ്ങളുടെ മുഖം കുത്തിയ നിലയിലായിരിക്കും നടക്കുക.
സ്വഹീഹുൽ ബുഖാരി (8/ 109) (6523).
സ്വഹീഹ് മുസ്ലിം (4/ 2161) (2806).
കൂടുതൽ (4)
الإفصاح عن معاني الصحاح (5/200).
فتح الباري (11/382).
عمدة القاري شرح صحيح البخاري (23/ 105).
البحر المحيط الثجاج في شرح صحيح الإمام مسلم بن الحجاج (43/ 454).