എങ്ങനെയാണ് ഭയമുണ്ടാകേണ്ടത്? എങ്ങനെയാണ് പ്രതീക്ഷ വെക്കേണ്ടത്? എന്താണ് അതിനുള്ള തെളിവ്?
- الباب / الفصل
- قسم العقيدة
السؤال
س31: ما هو الخوف؟ وما هو الرجاء؟ وما الدليل؟
ചോദ്യം 31: എങ്ങനെയാണ് ഭയമുണ്ടാകേണ്ടത്? എങ്ങനെയാണ് പ്രതീക്ഷ വെക്കേണ്ടത്? എന്താണ് അതിനുള്ള തെളിവ്?
الجواب
ج:الخوف: هو الخشية من الله ومن عقابه.
الرجاء: هو الطمع في ثواب الله ومغفرته ورحمته.
الدليل: قوله تَعَالَى:
﴿أُوْلَٰٓئِكَ ٱلَّذِينَ يَدۡعُونَ يَبۡتَغُونَ إِلَىٰ رَبِّهِمُ ٱلۡوَسِيلَةَ أَيُّهُمۡ أَقۡرَبُ وَيَرۡجُونَ رَحۡمَتَهُۥ وَيَخَافُونَ عَذَابَهُۥٓۚ إِنَّ عَذَابَ رَبِّكَ كَانَ مَحۡذُورٗا﴾
[الإسراء: 57].
وقال تَعَالَى:
﴿نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ 49 وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ 50﴾
[الحجر: 49-50]
ഉത്തരം: അല്ലാഹുവിനെയും അവൻ്റെ ശിക്ഷയെയും ഭയക്കണം.
അല്ലാഹു (നന്മകൾക്ക്) പ്രതിഫലം നൽകുമെന്നും അവൻ പാപങ്ങൾ പൊറുക്കുമെന്നും തന്നോട് കാരുണ്യം ചെയ്യുമെന്നുമുള്ള പ്രതീക്ഷ ഉണ്ടായിരിക്കണം.
ഈ പറഞ്ഞതിനുള്ള തെളിവ് അല്ലാഹുവിൻ്റെ വചനമാണ്:
"അവര്‍ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തില്‍ അല്ലാഹുവോട് ഏറ്റവും അടുത്തവര്‍ തന്നെ (അപ്രകാരം തേടുന്നു.) അവര്‍ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു. നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു."
(ഇസ്റാഅ്: 57)
അല്ലാഹു പറയുന്നു:
"(നബിയേ!) ഞാൻ ധാരാളമായി പൊറുത്തു കൊടുക്കുന്ന ഗഫൂറാണെന്നും ധാരാളമായി കരുണ ചൊരിയുന്ന റഹീമാണെന്നും എൻ്റെ ദാസന്മാരെ അറിയിക്കുക! എൻ്റെ ശിക്ഷ തന്നെയാണ് അതീവ വേദനയുള്ള ശിക്ഷയെന്നും (അവരെ അറിയിക്കുക)."
(ഹിജ്ർ: 49-50)