അല്ലാഹുവിൻ്റെ ഈ നാമങ്ങൾ വിശദീകരിക്കാമോ?
- الموضوعات
- الإيمانالإيمان بالله تعالى
- التصنيف الشرعي
- العقيدةالإيمان بالله عز وجلتوحيد الأسماء والصفات
- الباب / الفصل
- قسم العقيدة
السؤال
س33: اشرح هذه الأسماء.
ചോദ്യം 33: അല്ലാഹുവിൻ്റെ ഈ നാമങ്ങൾ വിശദീകരിക്കാമോ?
الجواب
ج:الله: ومعناه الإله المعبود بحق، وحده لا شريك له.
- الرب: أي الخالق والمالك الرازق والمدبر وحده سُبْحَانَهُ.
- السميع: الذي وسع سمعه كل شيء، ويسمع كل الأصوات على اختلافها وتنوعها.
- البصير: الذي يرى كل شيء، ويبصر كل شيء صغر أو كبر.
- العليم: فهو الذي أحاط علمه بكل شيء بالماضي والحاضر والمستقبل.
- الرحمن: الذي وسعت رحمته كل مخلوق وحي، فكل العباد والمخلوقات تحت رحمته.
- الرزاق: الذي عليه رزق جميع المخلوقات من الإنس والجن وجميع الدواب.
- الحي: الحي الذي لا يموت، وكل الخلق يموتون.
- العظيم: الذي له الكمال كله والعظمة كلها في أسمائه وصفاته وأفعاله.
- الحكيم: الذي أحكم خلقه، وأتقنه، وأحسنه، وله الحكمة في خلقه وأمره.
- والحكمة: وضع الأشياء مواضعها، وتنزيلها منازلها.
ഉത്തരം: അല്ലാഹു: യഥാർത്ഥ ആരാധ്യനും, സർവ്വ ഇബാദത്തുകൾക്കും അർഹതയുള്ളവനുമായ ഏകആരാധ്യൻ എന്നാണ് അതിൻ്റെ അർത്ഥം.
അർ-റബ്ബ്: സർവ്വരെയും സൃഷ്ടിച്ചവനും സർവ്വരുടെയും ഉടമസ്ഥനും എല്ലാവർക്കും ഉപജീവനം നൽകുന്നവനും എല്ലാവരെയും നിയന്ത്രിക്കുന്നവനുമാണ് റബ്ബ്.
അസ്സമീഅ്: എല്ലാ കാര്യങ്ങളും കേൾക്കുന്നവനാണ് അവൻ. വ്യത്യസ്തങ്ങളും വിവിധങ്ങളുമായ എല്ലാ ശബ്ദങ്ങളും അവൻ കേൾക്കുന്നു.
അൽ-ബസ്വീർ: എല്ലാ കാര്യങ്ങളും കാണുന്നവൻ; ചെറുതാകട്ടെ വലുതാകട്ടെ, അവയെല്ലാം അല്ലാഹു കാണുന്നതാണ്.
അൽ-അലീം: എല്ലാ കാര്യങ്ങളെയും സൂക്ഷ്മമായി അറിഞ്ഞവൻ; കഴിഞ്ഞു പോയതും നടന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമെല്ലാം അവൻ അറിഞ്ഞിരിക്കുന്നു.
അർ-റഹ്മാൻ: സർവ്വ സൃഷ്ടികൾക്കും ജീവികൾക്കും തൻ്റെ വിശാലമായ കാരുണ്യം നൽകിയവൻ. അല്ലാഹുവിൻ്റെ കാരുണ്യത്തിന് കീഴിലാണ് എല്ലാ സൃഷ്ടികളും എല്ലാ മനുഷ്യരുമുള്ളത്.
അർ-റസ്സാഖ്: മനുഷ്യർക്കും ജിന്നുകൾക്കും മറ്റേതെല്ലാം ജീവികളുണ്ടോ അവക്കുമെല്ലാം ഉപജീവനം നൽകുന്നവനാണ് അല്ലാഹു.
അൽ-ഹയ്യ്: ഒരിക്കലും മരിക്കാത്ത, എന്നെന്നും ജീവിച്ചിരിക്കുന്നവൻ. സൃഷ്ടികളെല്ലാം മരണപ്പെടുന്നവരാണ്.
അൽഅദ്വീം: എല്ലാ നിലക്കും മഹത്വവും പരിപൂർണ്ണതയുമുള്ളവൻ. അവൻ്റെ പേരുകളും വിശേഷണങ്ങളും പ്രവർത്തികളുമെല്ലാം അതീവ മഹത്തരമാണ്.
അൽഹകീം: തൻ്റെ സൃഷ്ടികളെ യുക്തമായി സൃഷ്ടിക്കുകയും, അവരുടെ സൃഷ്ടിപ്പ് സൂക്ഷ്മമായി ക്രമീകരിക്കുകയും, ഏറ്റവും നന്നാക്കുകയും ചെയ്ത അതീവ യുക്തിമാനായവൻ. തൻ്റെ സൃഷ്ടിപ്പിലും കൽപ്പനകളിലും അവന് മഹത്തരമായ യുക്തിയുണ്ട്.
ഓരോ കാര്യങ്ങളും അതിൻ്റെ സ്ഥാനത്ത് തന്നെ നിശ്ചയിക്കുകയും, അവക്ക് അർഹമായ സ്ഥാനം കൽപ്പിക്കുകയും ചെയ്യുക എന്നതാണ് യുക്തി (ഹിക്മഃ) എന്നതിൻ്റെ ഉദ്ദേശ്യം.