Skip to content

എന്താണ് നിഫാഖ് (കപടവിശ്വാസം)? അതിൻ്റെ ഇനങ്ങൾ ഏതെല്ലാമാണ്?

الباب / الفصل
قسم العقيدة

السؤال

س٢٢: ما هو النفاق وأنواعه؟

ചോദ്യം 22: എന്താണ് നിഫാഖ് (കപടവിശ്വാസം)? അതിൻ്റെ ഇനങ്ങൾ ഏതെല്ലാമാണ്?

الجواب

ج:1. النفاق الأكبر: وهو إبطان الكفر وإظهار الإيمان.

ويُخرِجُ من الإسلام وهو من الكفر الأكبر.

قال تَعَالَى:

﴿إِنَّ ٱلۡمُنَٰفِقِينَ فِي ٱلدَّرۡكِ ٱلۡأَسۡفَلِ مِنَ ٱلنَّارِ وَلَن تَجِدَ لَهُمۡ نَصِيرًا﴾

[النساء: ١٤٥].

  1. النفاق الأصغر:

مثل: الكذب، وإخلاف الوعد، وخيانة الأمانة.

ولا يُخرج من الإسلام، وهو من الذنوب، وصاحبه معرَّض للعذاب.

قال رسول الله صلى الله عليه وسلم:

«آية المنافق ثلاث: إذا حدث كذب، وإذا وعد أخلف، وإذا اؤتمن خان»

رواه البخاري ومسلم.

  1. വലിയ നിഫാഖ്. പുറത്തേക്ക് മുസ്ലിമാണെന്ന് കാണിക്കുകയും, ഉള്ളിൽ കുഫ്ർ ഒളിപ്പിച്ചു വെക്കുകയും ചെയ്യൽ വലിയ നിഫാഖാണ്.

ഒരാൾ ഇങ്ങനെ ചെയ്താൽ അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോകും.

അല്ലാഹു പറഞ്ഞു:

"തീര്‍ച്ചയായും കപടവിശ്വാസികള്‍ നരകത്തിന്‍റെ അടിത്തട്ടിലാകുന്നു. അവര്‍ക്കൊരു സഹായിയെയും നീ കണ്ടെത്തുന്നതല്ല."

നിസാഅ്: 80

  1. ചെറിയ നിഫാഖ്.

കളവു പറയലും, വാഗ്ദാനം ലംഘിക്കലും, വിശ്വസിച്ചേൽപ്പിച്ച കാര്യത്തിൽ വഞ്ചന കാണിക്കലും അതിൽ പെടും.

എന്നാൽ ചെറിയ നിഫാഖ് കൊണ്ട് ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തു പോവുകയില്ല. മറിച്ച്, പരലോകത്ത് ശിക്ഷ ലഭിക്കാൻ കാരണമാകുന്ന തിന്മകളിലാണ് അത് ഉൾപ്പെടുക.

നബി -ﷺ- പറഞ്ഞു:

"കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവൻ കളവു പറയും. വാഗ്ദത്തം ചെയ്താൽ ലംഘിക്കും. വിശ്വസിക്കപ്പെട്ടാൽ വഞ്ചിക്കും."

ഇത് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിരിക്കുന്നു