തൗഹീദിൻ്റെ ഇനങ്ങൾ ഏതെല്ലാമാണ്?
- الموضوعات
- التوحيد وحمايتهأهمية التوحيد
- التصنيف الشرعي
- العقيدةالإيمان بالله عز وجلتوحيد الربوبيةالعقيدةالإيمان بالله عز وجلتوحيد الألوهيةالعقيدةالإيمان بالله عز وجلتوحيد الأسماء والصفات
- الباب / الفصل
- قسم العقيدة
السؤال
س10: ما أنواع التوحيد؟
ചോദ്യം 10: തൗഹീദിൻ്റെ ഇനങ്ങൾ ഏതെല്ലാമാണ്?
الجواب
ج:1. توحيد الربوبية: وهو الإيمان بأن الله هو الخالق الرازق المالك المدبر، وحده لا شريك له.
- توحيد الألوهية: وهو إفراد الله بالعبادة، فلا يعبد أحد إلا الله تَعَالَى.
- توحيد الأسماء والصفات: وهو الإيمان بالأسماء والصفات لله تَعَالَى الواردة في الكتاب والسنة، من دون تمثيل، ولا تشبيه، ولا تعطيل، ولا تكييف.
ودليل أنواع التوحيد الثلاثة:
قوله تَعَالَى:
﴿رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا فَٱعۡبُدۡهُ وَٱصۡطَبِرۡ لِعِبَٰدَتِهِۦۚ هَلۡ تَعۡلَمُ لَهُۥ سَمِيّٗا﴾
[مريم: 65].
ഉത്തരം: 1- അല്ലാഹു മാത്രമാണ് റബ്ബ് എന്ന് വിശ്വസിക്കൽ (തൗഹീദു റുബൂബിയ്യഃ). അല്ലാഹു മാത്രമാണ് എല്ലാം സൃഷ്ടിച്ചതും എല്ലാവർക്കും ഉപജീവനം നൽകുന്നതും; അവനാണ് എല്ലാവരുടെയും ഉടമസ്ഥനും എല്ലാത്തിനെയും നിയന്ത്രിക്കുന്നവനും. ഈ പറഞ്ഞതിലെല്ലാം അല്ലാഹു ഏകനാണ്. ഇതിലൊന്നും അവന് ഒരു പങ്കുകാരനുമില്ല.
- അല്ലാഹു മാത്രമാണ് ഇലാഹ് എന്ന് വിശ്വസിക്കൽ (തൗഹീദുൽ ഉലൂഹിയ്യഃ). അല്ലാഹുവിന് മാത്രം ആരാധനകൾ (ഇബാദതുകൾ) ഏകമാക്കുകയും, അല്ലാഹുവിനോടൊപ്പം മറ്റൊരാളെയും ഇബാദത്ത് ചെയ്യാതിരിക്കുകയും വേണം.
- അല്ലാഹുവിൻ്റെ നാമങ്ങളിലും ഗുണവിശേഷണങ്ങളിലും അവൻ ഏകനാണെന്ന് വിശ്വസിക്കൽ (തൗഹീദുൽ അസ്മാഇ വസ്വിഫാത്). ഖുർആനിലും സുന്നത്തിലും വന്ന അല്ലാഹുവിൻ്റെ എല്ലാ നാമങ്ങളിലും വിശേഷണങ്ങളിലും അവൻ വിശ്വസിക്കണം. ഈ വിശേഷണങ്ങളിലൊന്നും അല്ലാഹു സൃഷ്ടികളോട് സമനാണെന്നോ സാദൃശ്യമുള്ളവനാണെന്നോ പറയാതെ, അവയുടെ അർത്ഥമോ ഉദ്ദേശ്യമോ നിഷേധിക്കാതെ, അവയുടെ രൂപം പറയാതെ വിശ്വസിക്കണം.
തൗഹീദിൻ്റെ ഈ മൂന്ന് ഇനങ്ങൾക്കുള്ള തെളിവ്:
അല്ലാഹുവിൻ്റെ ഈ വചനമാണ്:
"ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ അവന്‍. അതിനാല്‍ അവനെ താങ്കള്‍ ആരാധിക്കുകയും അവന്നുള്ള ആരാധനയില്‍ ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കള്‍ക്കറിയാമോ?"
(മർയം: 65)