എന്താണ് ശിർക്ക്? എന്തെല്ലാമാണ് അതിൻ്റെ ഇനങ്ങൾ?
- الموضوعات
- التوحيد وحمايتهالشرك بالله وأقسامه
- التصنيف الشرعي
- العقيدةالإسلامنواقض الإسلامالشرك
- الباب / الفصل
- قسم العقيدة
السؤال
س12: ما الشرك وأنواعه؟
ചോദ്യം 12: എന്താണ് ശിർക്ക്? എന്തെല്ലാമാണ് അതിൻ്റെ ഇനങ്ങൾ?
الجواب
ج:الشرك: هو أن يجعل الإنسان لله نِدًّا؛ في عبادته أو ربوبيته أو أسمائه وصفاته.
ومن الشرك صرف أي نوع من أنواع العبادة لغير الله تَعَالَى.
أنواعه:
- شرك أكبر؛ مثل: دعاء غير الله تَعَالَى، أو السجود لغيره سُبْحَانَهُ، أو الذبح لغير الله عَزَّ وَجَلَّ.
- شرك أصغر؛ وهو الذي لا يخرج من الملة مثل: الحلف بغير الله تَعَالَى، أو التمائم، وهو ما يُعلق من الأشياء لجلب نفعٍ أو دفع ضرٍّ، ويسير الرياء، كأن يحسِّن صلاته لما يرى من نظر الناس إليه.
ഉത്തരം: ശിർക്ക് എന്നാൽ അല്ലാഹുവിന് ഒരു പങ്കുകാരനെ നിശ്ചയിക്കലാണ്. അവനുള്ള ആരാധനയിലോ, അവനാണ് സൃഷ്ടിപരിപാലകൻ എന്ന കാര്യത്തിലോ, അവൻ്റെ നാമങ്ങളിലോ വിശേഷണങ്ങളിലോ പങ്കുകാരനെ നിശ്ചയിച്ചാൽ അത് ബഹുദൈവാരാധനയാണ്.
ആരാധനകളുടെ ഇനങ്ങളിൽ ഏതെങ്കിലുമൊന്ന് അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കുക എന്നത് ശിർക്കിൽ ഉൾപ്പെടുന്നതാണ്.
തരങ്ങൾ:
വലിയ ശിർക്: അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുക, അല്ലാഹുവല്ലാത്തവർക്ക് സുജൂദ് ചെയ്യുക, അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ബലിയർപ്പിക്കുക... ഇതെല്ലാം വലിയ ശിർകിൻ്റെ ഉദാഹരണങ്ങളാണ്.
ചെറിയ ശിർക്: ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകാത്ത വിധത്തിലുള്ള ശിർക്കാണിത്. അല്ലാഹുവല്ലാത്തവരുടെ പേരിൽ സത്യം ചെയ്യുക, ഉപകാരം ലഭിക്കുന്നതിനോ ഉപദ്രവം തടുക്കുന്നതിനോ വേണ്ടി ഉറുക്കുകളും ഏലസ്സുകളും ചരടുകളും മറ്റും ധരിക്കുക, ഇടക്കെപ്പോഴെങ്കിലുമൊക്കെ ജനങ്ങളെ കാണിക്കാൻ വേണ്ടി നന്മ ചെയ്യുക; ഉദാഹരണത്തിന് ജനങ്ങൾ കാണുമ്പോൾ നിസ്കാരം ഭംഗിയാക്കുക... ഇതെല്ലാം ചെറിയ ശിർകിൻ്റെ ഉദാഹരണങ്ങളാണ്.