Skip to content

ജംറത്തുൽ അഖബയിൽ എറിഞ്ഞതിന് ശേഷം ത്വവാഫുൽ ഇഫാദ്വ നടത്തുന്നതിന് മുൻപ് ഒരുവൾക്ക് ആർത്തവം ആരംഭിച്ചു; ഈ സ്ത്രീയും അവളുടെ ഭർത്താവും മറ്റൊരു സംഘത്തോടൊപ്പമാണ് വന്നിട്ടുള്ളത്. മക്കയിൽ നിന്ന് തിരിച്ചു പോയതിന് ശേഷം അവൾക്ക് ഇനിയൊരിക്കൽ കൂടി തിരിച്ചു വരാൻ സാധിക്കില്ലെങ്കിൽ എന്താണ് അവൾ ചെയ്യേണ്ടത്?

السؤال

ചോദ്യം 1:

س59: إذا حاضت المرأة بعد رمي جمرة العقبة، وقبل طواف الإفاضة، وهي مرتبطةٌ هي وزوجها مع رفقةٍ، فماذا عليها أن تفعل، مع العلم أنه لا يمكنها العودة بعد سفرها؟

الجواب

ഉത്തരം:

മക്കയിലേക്ക് ഇനി മടങ്ങി വരാൻ കഴിയാത്ത സ്ത്രീക്ക് ആർത്തവം ആരംഭിച്ചാൽ അവൾ രക്തം പുറത്തു പോകാത്ത വിധം വസ്ത്രം നന്നായി കെട്ടുകയും, ശേഷം ത്വവാഫ് നിർവ്വഹിക്കുകയും ചെയ്യണം. കാരണം ഈ സ്ത്രീയെ സംബന്ധിച്ചിടത്തോളം അവൾ ഒരു അനിവാര്യ സാഹചര്യത്തിലാണ് അകപ്പെട്ടിട്ടുള്ളത്. (അത്തരം സന്ദർഭങ്ങളിൽ ഇസ്‌ലാമിൽ വിധിവിലക്കുകളിൽ ഇളവുകൾ നൽകപ്പെടും). അതിന് ശേഷം ഹജ്ജിൻ്റെ മറ്റു കർമ്മങ്ങൾ അവൾക്ക് പൂർത്തീകരിക്കുകയും ചെയ്യാവുന്നതാണ്.

ﺟ59: إذا لم يمكنها العودة فإنها تتحفظ، ثم تطوف للضرورة، ولا شيء عليها، وتكمل بقية أعمال الحجّ.