السؤال
س١٥: من هم أعداء الإنسان؟
ചോദ്യം 13: ആരാണ് മനുഷ്യരുടെ ശത്രുക്കൾ?
الجواب
ج:١. النفس الأمارة بالسوء: وذلك أن يتبع الإنسان ما تمليه عليه نفسه وهواه في معصية الله تَبَارَكَ وَتَعَالَى،
قال سُبْحَانَهُ:
﴿إِنَّ ٱلنَّفۡسَ لَأَمَّارَةُۢ بِٱلسُّوۤءِ إِلَّا مَا رَحِمَ رَبِّيۚ إِنَّ رَبِّي غَفُورٌ رَّحِيمٌ﴾
[يوسف: ٥٣].
- الشيطان: وهو عدو ابن آدم وغايته أن يضل الإنسان ويوسوس له في الشر ويدخله النار.
قال تَعَالَى:
﴿وَلَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ إِنَّهُۥ لَكُمۡ عَدُوّٞ مُّبِينٌ﴾
[البقرة: ١٦٨].
- أصحاب السوء: الذين يحثّون على الشر، ويصدّون عن الخير.
﴿ٱلۡأَخِلَّآءُ يَوۡمَئِذِۭ بَعۡضُهُمۡ لِبَعۡضٍ عَدُوٌّ إِلَّا ٱلۡمُتَّقِينَ﴾
[الزخرف: 67].
ഉത്തരം: 1- തിന്മ കൽപ്പിക്കുന്ന നഫ്സ്: അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട്, മനുഷ്യൻ തൻ്റെ നഫ്സും ദേഹേച്ഛയും കൽപ്പിക്കുന്നതിനെ പിൻപറ്റലാണ്.
അല്ലാഹു പറയുന്നു:
"തീർച്ചയായും മനസ്സ് ദുഷ്പ്രവൃത്തിക്ക് പ്രേരിപ്പിക്കുന്നത് തന്നെയാകുന്നു. എൻ്റെ റബ്ബിൻ്റെ കരുണ ലഭിച്ച മനസ്സൊഴികെ. തീർച്ചയായും എൻ്റെ റബ്ബ് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."
(യൂസുഫ്: 53)
- പിശാച്: അവൻ മനുഷ്യൻ്റെ ശത്രുവാണ്. മനുഷ്യനെ വഴിപിഴപ്പിക്കുകയും, തിന്മകൾക്കായി അവന് ദുർബോധനം നൽകുകയും, നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുക എന്നതാണ് അവൻ്റെ ലക്ഷ്യം.
അല്ലാഹു പറഞ്ഞു:
"പിശാചിന്‍റെ കാലടികളെ നിങ്ങള്‍ പിന്തുടരാതിരിക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രു തന്നെയാകുന്നു."
(ബഖറ: 285)
- ചീത്തകൂട്ടുകാർ: തിന്മക്ക് പ്രേരിപ്പിക്കുകയും നന്മയിൽ നിന്ന് തടയുകയും ചെയ്യുന്നവർ.
"സുഹൃത്തുക്കള്‍ ആ ദിവസം അന്യോന്യം ശത്രുക്കളായിരിക്കും. സൂക്ഷ്മത പാലിക്കുന്നവരൊഴികെ."
(സുഖ്റുഫ്: 13-14)