മുസ്ലിം സ്ത്രീയുടെ ഹിജാബിൻ്റെ സവിശേഷതകൾ എന്തെല്ലാമാണ്?
- الباب / الفصل
- قسم المنوعات
السؤال
س١٤: ما صفات حجاب المرأة المسلمة؟
ചോദ്യം 14: മുസ്ലിം സ്ത്രീയുടെ ഹിജാബിൻ്റെ സവിശേഷതകൾ എന്തെല്ലാമാണ്?
الجواب
ج:- أن يكون ساترًا لجميع البدن.
– أن لا يكون به زينة.
– أن لا يكون شفافًا.
– أن يكون واسعًا غير ضيق.
– أن لا يكون مبخرًا مطيبًا.
– أن لا يشبه لباس الرجل.
– أن لا يشبه لباس الكافرات والفاسقات.
- قال تعالى:
﴿يَٰٓأَيُّهَا ٱلنَّبِيُّ قُل لِّأَزۡوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلۡمُؤۡمِنِينَ يُدۡنِينَ عَلَيۡهِنَّ مِن جَلَٰبِيبِهِنَّۚ ذَٰلِكَ أَدۡنَىٰٓ أَن يُعۡرَفۡنَ فَلَا يُؤۡذَيۡنَۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا﴾
[الأحزاب: ٥٩].
معنى الآية:
يا أيها النبي قل لأزواجك وبناتك ونساء المؤمنين يرخين على رؤوسهن ووجوههن مِن أرديتهن وملاحفهن؛ لستر وجوههن وصدورهن ورؤوسهن؛ ذلك أقرب أن يميَّزن بالسَّتر والصيانة، فلا يُتعرَّض لهن بمكروه أو أذى. وكان الله غفورًا رحيمًا حيث غفر لكم ما سلف، ورحمكم بما أوضح لكم من الحلال والحرام.
ഉത്തരം: - ശരീരം മുഴുവൻ മറയ്ക്കുന്നതായിരിക്കണം.
- അതിൽ അലങ്കാരം ഇല്ലാതിരിക്കുക.
– സുതാര്യമാകരുത്.
– ഇടുങ്ങിയതാകരുത്; മറിച്ച് വിശാലമായിരിക്കണം.
– സുഗന്ധം പുകച്ചതോ പുരട്ടിയതോ ആകരുത്.
– പുരുഷന്മാരുടെ വസ്ത്രധാരണത്തോട് സദൃശ്യമാകാൻ പാടില്ല.
– അവിശ്വാസിനികളുടെയോ അധർമ്മകാരിണികളുടെയോ വസ്ത്രങ്ങളോട് സാദൃശ്യം പുലർത്താതിരിക്കുക.
അല്ലാഹു പറഞ്ഞു:
"നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാകുന്നു."
(അഹ്സാബ്: 21)
ഈ ആയത്തിൻ്റെ താല്പര്യം:
നബിയേ! താങ്കളുടെ ഭാര്യമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും, അവരുടെ മുഖങ്ങളും നെഞ്ചുകളും തലകളും മറക്കുന്നതിനായി തങ്ങളുടെ മേൽ വസ്ത്രങ്ങളും പുതപ്പുകളും തലയിലൂടെയും മുഖത്തിലൂടെയും താഴ്ത്തിയിടാൻ പറയുക. അവർ തങ്ങളുടെ വസ്ത്രം കൊണ്ടും സംരക്ഷിതത്താലും തിരിച്ചറിയപ്പെടാനും, അങ്ങനെ അവർക്ക് യാതൊരുവിധ ഉപദ്രവമോ ശല്യമോ ഏൽക്കാതിരിക്കാനും അതാണ് ഏറ്റവും നല്ല മാർഗ്ഗം. മുൻപ് സംഭവിച്ചുപോയത് നിങ്ങൾക്ക് പൊറുത്തു തന്നതിനാലും, അനുവദനീയമായതും നിഷിദ്ധമായതും നിങ്ങൾക്ക് വ്യക്തമാക്കിയതിലൂടെ കരുണ ചൊരിഞ്ഞതിനാലും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.