നബിയുടെ ﷺ കുടുംബത്തോടുള്ള നമ്മുടെ ബാധ്യതകൾ എന്തെല്ലാമാണ്?
- الموضوعات
- حقوق النبي وأصحابهأهل البيت
- التصنيف الشرعي
- العقيدةأهل البيت وفضلهم
- الباب / الفصل
- قسم العقيدة
السؤال
س27: ما هو حق آل بيت النبي صلى الله عليه وسلم علينا؟
ചോദ്യം 27: നബിയുടെ ﷺ കുടുംബത്തോടുള്ള നമ്മുടെ ബാധ്യതകൾ എന്തെല്ലാമാണ്?
الجواب
ج:نحبهم ونتولاهم ونبغض من يبغضهم ولا نغلو فيهم، وهم أزواجه، وذريته، وبنو هاشم، وبنو المطلب من المؤمنين.
قال تعالى:
﴿إِنَّمَا يُرِيدُ ٱللَّهُ لِيُذۡهِبَ عَنكُمُ ٱلرِّجۡسَ أَهۡلَ ٱلۡبَيۡتِ وَيُطَهِّرَكُمۡ تَطۡهِيرٗا﴾
[الأحزاب: ٣٣].
وفي الحديث عن النبي صلى الله عليه وسلم قال:
«أذكركم الله في أهل بيتي، أذكركم الله في أهل بيتي، أذكركم الله في أهل بيتي»
رواه مسلم.
ഉത്തരം: നാം അവരെ സ്നേഹിക്കുകയും അവരോട് ആത്മബന്ധമുള്ളവരാകുകയും വേണം. അവരെ വെറുക്കുന്നവരെ നാം വെറുക്കുന്നു. എന്നാൽ അവരുടെ കാര്യത്തിൽ നാം അതിരു കവിയാൻ പാടില്ല. നബി -ﷺ- യുടെ കുടുംബം എന്നാൽ അവിടുത്തെ ഭാര്യമാരും, മക്കളും, മുസ്ലിംകളായ ബനൂ ഹാശിമുകാരും ബനുൽ മുത്വലിബുകാരുമാണ്.
അല്ലാഹു പറഞ്ഞു:
"(പ്രവാചകന്‍റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്."
(അഹ്സാബ്: 21)
നബി (ﷺ) പറഞ്ഞതായി ഹദീഥുകളിൽ ഇപ്രകാരം കാണാം:
"എൻ്റെ അഹ്‌ലു ബയ്തിൻ്റെ കാര്യത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവിനെ ഓർമ്മിപ്പിക്കുന്നു. എൻ്റെ അഹ്‌ലു ബയ്തിൻ്റെ കാര്യത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവിനെ ഓർമ്മിപ്പിക്കുന്നു. എൻ്റെ അഹ്‌ലു ബയ്തിൻ്റെ കാര്യത്തിൽ ഞാൻ നിങ്ങളെ അല്ലാഹുവിനെ ഓർമ്മിപ്പിക്കുന്നു."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)