നിഷിദ്ധമായ ചില ഇടപാടുകളും കച്ചവടങ്ങളും ഏതെല്ലാമാണ്?
- الباب / الفصل
- قسم المنوعات
السؤال
س5: ما بعض أنواع المعاملات والبيوع المحرمة؟
ചോദ്യം 5: നിഷിദ്ധമായ ചില ഇടപാടുകളും കച്ചവടങ്ങളും ഏതെല്ലാമാണ്?
الجواب
ج:١. الغش، ومنه: إخفاء عيب السلعة.
- فعن أبي هريرة رَضِيَ اللَّهُ عَنْهُ، أنَّ رسول الله ﷺ مرَّ على صبرة- أي: كومة- طعام، فأدخل يده فيها، فنالت أصابعه بللًا. فقال: «ما هذا يا صاحب الطَّعام؟» قال: أصابته السَّماء يا رسول الله. قال:
«أفلا جعلته فوق الطَّعام كي يراه النَّاس؟ من غشَّ فليس منِّي»
رواه مسلم.
- الربا: ومنه أن آخذ ألفًا من إنسان دينًا على أن أردها إليه ألفين.
- والزيادة هي الربا المحرم.
قال تَعَالَى:
﴿وَأَحَلَّ ٱللَّهُ ٱلۡبَيۡعَ وَحَرَّمَ ٱلرِّبَوٰاْۚ﴾
[البقرة: ٢٧٥].
- الغرر والجهالة: كأن أبيعك الحليب في ضرع الشاة، أو السمكة في الماء ولم أصطدها بعد.
- ففي الحديث:
«نهى رسول الله صلى الله عليه وسلم عن بيع الغرر»
ഉത്തരം: 1- വഞ്ചന. കച്ചവടച്ചരക്കിൻ്റെ ന്യൂനത മറച്ചുവെക്കുന്നത് അതിൽ പെട്ടതാണ്.
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഭക്ഷണം കൂട്ടിയിട്ടു വിൽക്കുന്ന ഒരാൾക്ക് അരികിലൂടെ നടന്നു പോയി. തൻ്റെ കൈ അതിൻ്റെ ഉള്ളിലേക്ക് അവിടുന്ന് പ്രവേശിപ്പിച്ചപ്പോൾ അവിടുത്തെ വിരലുകളിൽ നനവ് തട്ടി. അവിടുന്ന് ചോദിച്ചു: "എന്താണിത് കച്ചവടക്കാരാ?!" അയാൾ പറഞ്ഞു: മഴ ബാധിച്ചതാണ് നബിയേ! അവിടുന്ന് പറഞ്ഞു:
"എങ്കിൽ നിനക്ക് അത് ഭക്ഷണത്തിൻ്റെ മുകളിൽ -ജനങ്ങൾക്ക് കാണാൻ കഴിയുന്ന വിധത്തിൽ- വെച്ചുകൂടായിരുന്നോ? ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല."
(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)
- പലിശ: ഉദാഹരണത്തിന് ഒരാളുടെ പക്കൽ നിന്ന് ഞാൻ ആയിരം രൂപ കടം വാങ്ങിക്കുകയും പകരം രണ്ടായിരം തിരിച്ചു തരാം എന്ന് പറയുകയും ചെയ്താൽ അത് പലിശയാണ്.
അധികമായി നൽകിയ ആ പണം പലിശയാണ്.
അല്ലാഹു പറഞ്ഞു:
"കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു."
(ബഖറ: 285)
- അവ്യക്തതയും (കച്ചവട വസ്തുവിനെ കുറിച്ചുള്ള) അറിവില്ലായ്മയും. ഉദാഹരണത്തിന് ആടിൻ്റെ അകിടിലുള്ള പാല് വിൽക്കുകയോ, വെള്ളത്തിലുള്ള മത്സ്യത്തെ പിടിക്കുന്നതിന് മുൻപ് അതിനെ വിൽക്കുകയോ ചെയ്യുക.
നബി (ﷺ) പറഞ്ഞു:
"നബി -ﷺ- അജ്ഞമായത് വിൽക്കുന്നത് നിരോധിച്ചിരിക്കുന്നു."