السؤال
س١٤: ما صور خُلق الرحمة؟
ചോദ്യം 14: കാരുണ്യം ഏതൊക്കെ രൂപങ്ങളിലുണ്ട്?
الجواب
ج:- رحمة كبار السن وتوقيرهم.
- رحمة صغار السن والأطفال.
في الحديث:
«لَيْسَ مِنَّا مَنْ لَمْ يُوَقِّرْ كَبِيرَنَا، وَيَرْحَمْ صَغِيرَنَا»
رواه أحمد.
- رحمة الفقير والمسكين والمحتاج.
- رحمة الحيوان بأن تطعمه ولا تؤذيه.
من ذلك قول النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:
«تَرَى المُؤْمِنينَ في تَراحُمِهِم وتَوادِّهِم وتَعاطُفِهِم كمَثَلِ الجَسَدِ، إذا اشتَكَى عُضْوٌ تَداعَى لهُ سائِرُ جَسَدِهِ بالسَّهَرِ والحُمَّى»
متفق عليه.
- وقال رسولُ اللهِ ﷺ:
«الرَّاحِمونَ يَرحَمُهُمُ الرَّحمنُ، ارْحَمُوا أهْلَ الأَرضِ، يَرحَمُكُمْ مَن في السَّماءِ»
رواه أبو داود والترمذي.
ഉത്തരം: - പ്രായത്തിൽ മുതിർന്നവരോട് കരുണ കാണിക്കുകയും അവരെ ആദരിക്കുകയും വേണം.
- ചെറിയ പ്രായത്തിലുള്ളവരോടും കുട്ടികളോടും കരുണ കാണിക്കണം.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
' വലിയവരെ ആദരിക്കാത്തവനും ചെറിയവരോട് കരുണ കാണിക്കാത്തവനും നമ്മിൽ പെട്ടവനല്ല.'
(അഹ്മദ്)
- ദരിദ്രരോടും പാവപ്പെട്ടവരോടും ആവശ്യക്കാരായ ജനങ്ങളോടും കരുണ കാണിക്കണം.
- മൃഗങ്ങളോട് കരുണ കാണിക്കണം; അവർക്ക് ഭക്ഷണം നൽകുകയും അവരെ ഉപദ്രവിക്കാതിരിക്കുകയും വേണം.
നബി -ﷺ- പറഞ്ഞതു പോലെ:
"പരസ്പര സ്നേഹത്തിലും, ദയയിലും, കാരുണ്യത്തിലും മുസ്ലിംകളുടെ ഉപമ ഒരൊറ്റ ശരീരത്തിൻ്റെ ഉപമയാണ്. അതിലെ ഒരു അവയവം രോഗത്താൽ പ്രയാസമനുഭവിക്കുമ്പോൾ മറ്റു അവയവങ്ങൾ അതിനു വേണ്ടി ഉറക്കമൊഴിഞ്ഞും പനിപിടിച്ചും വേദനയിൽ പങ്കുചേരും."
(ബുഖാരി, മുസ്ലിം)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞിരിക്കുന്നു:
"കരുണ ചൊരിയുന്നവരോട് റഹ്മാനായ അല്ലാഹു കരുണ ചൊരിയുന്നതാണ്. നിങ്ങൾ ഭൂനിവാസികളോട് കരുണ ചൊരിയുക; ഉപരിയിലുള്ളവൻ നിങ്ങളോട് കരുണ ചൊരിയുന്നതാണ്."
(അബൂദാവൂദ്, തിർമിദി)