Skip to content
സൂറത്തുകളുടെ പട്ടിക /

الفَجر

الفَجر is chapter 89 of the Quran and has 30 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

30 ആയത്തുകൾ സൂറത്ത് നമ്പർ 89
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

وَٱلۡفَجۡرِ

പ്രഭാതം തന്നെയാണ സത്യം.

وَلَيَالٍ عَشۡرٖ

പത്തു രാത്രികള്‍ തന്നെയാണ സത്യം.

Explanation & meanings · 1
  1. ദുല്‍ഹിജ്ജഃ മാസത്തിലെ ആദ്യത്തെ പത്ത് രാത്രികളായിരിക്കാം ഇവിടെ ഉദ്ദേശിക്കപ്പെട്ടതെന്നാണ് ചില പ്രമുഖ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.

وَٱلشَّفۡعِ وَٱلۡوَتۡرِ

ഇരട്ടയും ഒറ്റയും തന്നെയാണ സത്യം.

Explanation & meanings · 1
  1. സംഖ്യകളിലെ ഒറ്റയും ഇരട്ടയും പോലെത്തന്നെ പദാര്‍ഥങ്ങളിലുമുണ്ട് ഒറ്റയും ഇരട്ടയും അഥവാ മൂലകങ്ങളും യൗഗികങ്ങളും. ഒന്നിനോടൊന്ന് ഇണചേര്‍ന്ന് ഇരട്ടയാകാനും ഇരട്ടിക്കാനുമുള്ള പ്രവണതയാണ് ജൈവസസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് നിദാനം. ഇങ്ങനെയൊക്കെയുള്ള പ്രാധാന്യം നിമിത്തമായിരിക്കാം അല്ലാഹു ഒറ്റയെയും ഇരട്ടയെയും കൊണ്ട് സത്യം ചെയ്യുന്നത്.

وَٱلَّيۡلِ إِذَا يَسۡرِ

രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ സത്യം.

هَلۡ فِي ذَٰلِكَ قَسَمٞ لِّذِي حِجۡرٍ

അതില്‍ (മേല്‍ പറഞ്ഞവയില്‍) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണ്ടോ?