എന്തിനാണ് നാം ഇസ്ലാമിക സ്വഭാവമര്യാദകൾ പാലിക്കുന്നത്?
- الباب / الفصل
- قسم الأخلاق
السؤال
س٢: لماذا نلتزم الأخلاق الإسلامية؟
ചോദ്യം 2: എന്തിനാണ് നാം ഇസ്ലാമിക സ്വഭാവമര്യാദകൾ പാലിക്കുന്നത്?
الجواب
ج:١. لأنها سبب لمحبة الله تَعَالَى.
في الحديث:
«أَحَبُّ عبادِ اللهِ إلى اللهِ تعالى قال أَحسنُهم خُلُقًا»
رواه الحاكم والطبراني.
- وسبب لمحبة الخلق.
- وهي أثقل شيء في الميزان.
- في الحديث:
«أَثْقَلُ شَيْءٍ فِي الْمِيزَانِ يَوْمَ الْقِيَامَةِ خُلُقٌ حَسَنٌ»
رواه أبو داود والترمذي.
- وتضاعف الأجر والثواب بحسن الخلق.
«إِنَّ الْمُؤْمِنَ يُدْرِكُ بِحُسْنِ خُلُقِهِ دَرَجَاتِ قَائِمِ اللَّيْلِ صَائِمِ النَّهَارِ»
رواه أحمد.
- وعلامة على كمال الإيمان.
«أَكْمَلُ الْمُؤْمِنِينَ إِيمَانًا أَحْسَنُهُمْ خُلُقًا»
ഉത്തരം: 1- കാരണം നല്ല സ്വഭാവഗുണങ്ങൾ പാലിക്കുന്നത് അല്ലാഹുവിൻ്റെ സ്നേഹം ലഭിക്കാൻ കാരണമാകും.
നബി (ﷺ) യുടെ ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു:
"അല്ലാഹുവിൻ്റെ അടിമകളിൽ വെച്ച് അവന് ഏറ്റവും പ്രിയപ്പെട്ടവർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു."
(ഹാകിം, ത്വബറാനി)
- മറ്റുള്ളവർ നമ്മെ സ്നേഹിക്കാനും അത് കാരണമാകും.
- അല്ലാഹുവിൻ്റെ തുലാസിൽ ഏറ്റവും കനം തൂങ്ങുന്ന കാര്യം നല്ല സ്വഭാവമാണ്.
"അന്ത്യനാളിൽ തുലാസിൽ ഏറ്റവും കനം തൂങ്ങുന്ന ഒന്നാണ് സൽസ്വഭാവം."
(അബൂദാവൂദ്, തിർമിദി)
- സൽസ്വഭാവത്തിനുള്ള പ്രതിഫലം ഇരട്ടിയിരട്ടിയായി നൽകപ്പെടുന്നതാണ്.
"തീർച്ചയായും ഒരു മുഅ്മിനിന് തൻ്റെ സൽസ്വഭാവം കൊണ്ട് രാത്രി നിന്ന് നിസ്കരിക്കുന്നവൻ്റെയും പകൽ നോമ്പനുഷ്ഠിക്കുന്നവൻ്റെയും പദവികൾ കരസ്ഥമാക്കാൻ കഴിയും."
(അഹ്മദ്)
- ഈമാനിൻ്റെ പൂർണ്ണതയുടെ അടയാളമാണ് സൽസ്വഭാവം.
"മുഅ്മിനീങ്ങളിൽ ഏറ്റവും പൂർണ്ണമായ ഈമാനുള്ളവൻ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്."