Skip to content

എന്താണ് 'ഇഹ്സാൻ' എന്ന സ്വഭാവം? അതിൻ്റെ രൂപങ്ങൾ ഏതെല്ലാമാണ്?

الباب / الفصل
قسم الأخلاق

السؤال

س٤: ما هو خلق الإحسان وصوره؟

ചോദ്യം 4: എന്താണ് 'ഇഹ്സാൻ' എന്ന സ്വഭാവം? അതിൻ്റെ രൂപങ്ങൾ ഏതെല്ലാമാണ്?

الجواب

ج:الإحسان: هو مراقبة الله على الدوام، وبذل الخير والإحسان للمخلوقين.

قال النبي ﷺ:

«إِنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ»

رواه مسلم.

من صور الإحسان:

✔ الإحسانُ في عِبادة الله تَعَالَى، وذلك بالإخلاص في عبادته.

✔ الإحسان إلى الوالدَينِ، بالقول والفعل.

✔ الإحسان إلى الأرحام والأقارب.

✔ الإحسان إلى الجارِ.

✔ الإحسان إلى اليتامَى والمَساكين.

✔ الإحسان إلى المُسيء إليك.

✔ الإحسان في الجِدال.

✔ الإحسان في الكلام.

✔ الإحسان إلى الحيوان.

ഉത്തരം: എല്ലാ സന്ദർഭത്തിലും അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന തിരിച്ചറിവോടെ ജീവിക്കലാണ് ഇഹ്സാൻ. അതോടൊപ്പം ചുറ്റുപാടുമുള്ള മനുഷ്യർക്കും ജീവജാലങ്ങൾക്കും നന്മകൾ ചെയ്യലുമാണ്.

നബി ﷺ പറഞ്ഞിരിക്കുന്നു:

"അല്ലാഹു എല്ലാ കാര്യത്തിലും ഇഹ്സാൻ നിശ്ചയിച്ചിരിക്കുന്നു."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)

ഇഹ്സാനിൻ്റെ ചില രൂപങ്ങൾ താഴെ പറയാം:

  • അല്ലാഹുവിനുള്ള ആരാധനയിൽ പാലിക്കേണ്ട ഇഹ്സാൻ; അവനുള്ള ആരാധനകൾ അവന് മാത്രം നിഷ്കളങ്കമായി നിർവ്വഹിക്കലാണ് അത് കൊണ്ടുള്ള ഉദ്ദേശ്യം.
  • മാതാപിതാക്കളോടുള്ള ഇഹ്സാൻ; അവരോട് നല്ല വാക്കുകൾ പറയലും, നല്ല നിലയിൽ വർത്തിക്കലും അതിൽ പെടുന്നു.
  • കുടുംബക്കാരോടും അടുത്ത ബന്ധമുള്ളവരോ ടുമുള്ള ഇഹ്സാൻ.
  • അയൽവാസിയോട്...
  • അനാഥരോടും ദരിദ്രരോടും...
  • നിന്നോട് അതിക്രമം പ്രവർത്തിച്ചവരോട്...
  • തർക്കത്തിലും സംവാദത്തിലും പാലിക്കേണ്ട ഇഹ്സാൻ.
  • സംസാരത്തിൽ പാലിക്കേണ്ട ഇഹ്സാൻ.
  • മൃഗങ്ങളോട്...