പ്രബോധനം പരസ്യമാക്കിയതിന് ശേഷം നബി (ﷺ) യുടെയും അവിടുത്തെ പ്രബോധനത്തിൽ വിശ്വസിച്ചവരുടെയും അവസ്ഥ എന്തായിരുന്നു?
- الباب / الفصل
- قسم السيرة النبوية
السؤال
س18: ما كان حال النبي صَلَّى اللهُ عَلَيْهِ وَسَلَّمَ ومن آمن به بعد الجهر بالدعوة؟
ചോദ്യം 18: പ്രബോധനം പരസ്യമാക്കിയതിന് ശേഷം നബി (ﷺ) യുടെയും അവിടുത്തെ പ്രബോധനത്തിൽ വിശ്വസിച്ചവരുടെയും അവസ്ഥ എന്തായിരുന്നു?
الجواب
ج:بالغ المشركون في أذيته وأذية المسلمين، حتى أذن للمؤمنين بالهجرة إلى النجاشي في الحبشة.
وأجمع أهل الشرك على أذية وقتل النبي صَلَّى اللهُ عَلَيْهِ وَسَلَّمَ، فحماه الله وأحاطه بعمه أبو طالب ليحميه منهم.
ഉത്തരം: നബി -ﷺ- യെയും മുസ്ലിംകളെയും ഇതോടു കൂടെ മുശ്രിക്കുകൾ കഠിനമായി ഉപദ്രവിച്ചു. പ്രയാസങ്ങൾ കടുത്തതോടെ നജ്ജാശിയുടെ ഭരണത്തിന് കീഴിലുള്ള അബ്സീനിയ എന്ന രാജ്യത്തേക്ക് പലായനം ചെയ്യാൻ അല്ലാഹു മുസ്ലിംകൾക്ക് അനുവാദം നൽകി.
എന്നാൽ നബി -ﷺ- യെ ഉപദ്രവിക്കാനും അവിടുത്തെ കൊലപ്പെടുത്താനും മുശ്രിക്കുകൾ എല്ലാവരും ഒത്തുചേർന്നു. അല്ലാഹു അവരിൽ നിന്ന് അബൂത്വാലിബിലൂടെ നബി -ﷺ- യെ കാത്തുരക്ഷിച്ചു.