السؤال
س1: عرف الطهارة.
ചോദ്യം 1: എന്താണ് ശുദ്ധീകരണം?
الجواب
ج:الطهارة: هي رفع الحدث، وزوال الخبث. أي: رفع ما يمنع من الصلاة.
قال النبي صلى الله عليه وسلم:
«مِفْتَاحُ الصَّلَاةِ الطُّهُورُ»
رواه أبو داود.
طهارة من الخبث: وهي أن يزيل المسلم ما وقع من النجاسة على بدنه، أو على ثوبه، أو على البقعة والمكان الذي يصلي فيه.
طهارة من الحدث: وهي التي تكون بالوضوء أو الغسل، بالماء الطهور، أو التيمم لمن فقد الماء، أو تعذر عليه استعماله.
ഉത്തരം: അശുദ്ധി നീക്കലും, മാലിന്യം നീങ്ങലുമാണ് ശുദ്ധീകരണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, നിസ്കാരത്തിൽ നിന്ന് തടയുന്ന കാര്യങ്ങളെ നീക്കലാണ് ശുദ്ധീകരണം എന്നാൽ ഉദ്ദേശിക്കുന്നത്.
നബി (ﷺ) പറഞ്ഞു:
"നിസ്കാരത്തിൻ്റെ താക്കോലാണ് ശുദ്ധീകരണം."
(അബൂദാവൂദ്)
മാലിന്യം നീക്കം ചെയ്യുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം ശരീരത്തിലോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ നജസ് (മാലിന്യം) ആയിട്ടുണ്ട് എങ്കിൽ അത് നീക്കം ചെയ്യലാണ്.
അശുദ്ധി നീക്കുക എന്നാൽ വുദൂഅ് എടുക്കലും ജനാബത്തിൻ്റെ കുളി നിർവ്വഹിക്കലുമാണ്. വെള്ളം ഇല്ലാത്ത സന്ദർഭങ്ങളിലോ, വെള്ളം ഉപയോഗിക്കാൻ സാധ്യമല്ലാത്ത സമയങ്ങളിലോ തയമ്മും ചെയ്യലും അശുദ്ധി നീക്കുന്നതിൻ്റെ ഭാഗമാണ്.