Skip to content

ആരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅഃ?

الباب / الفصل
قسم العقيدة

السؤال

س42: من هم أهل السنة والجماعة؟

ചോദ്യം 42: ആരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅഃ?

الجواب

ج:هم من كان على مثل ما كان عليه النبي صلى الله عليه وسلم وأصحابه في القول والعمل والاعتقاد.

  • وسموا أهل السنة: لاتباعهم سنة النبي صلى الله عليه وسلم، وترك الابتداع.
  • والجماعة: لأنهم اجتمعوا على الحق ولم يتفرقوا فيه.
  • قال عليه الصلاة والسلام:

«إن بني إسرائيل تفرقت على ثنتين وسبعين ملة، وتفترق أمتي على ثلاث وسبعين ملة، كلهم في النار، إلا ملة واحدة». قالوا: ومن هي يا رسول الله ؟ قال: «ما أنا عليه وأصحابي»

رواه الترمذي.

ഉത്തരം: വിശ്വാസത്തിലും വാക്കിലും പ്രവർത്തനങ്ങളിലും മുഹമ്മദ് നബി -ﷺ- യും അവിടുത്തെ അനുചരന്മാരായ സ്വഹാബികളും നിലകൊണ്ടിരുന്ന അതേ മാർഗത്തിൽ നിലകൊള്ളുന്നവരാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅഃ.

നബി -ﷺ- യുടെ സുന്നത്തും അവിടുത്തെ ചര്യയും പിൻപറ്റുന്നത് കൊണ്ടും, മതത്തിലെ എല്ലാ പുതിയകാര്യങ്ങളെയും ബിദ്അത്തുകളെയും ഉപേക്ഷിക്കുന്നത് കൊണ്ടുമാണ് അവർക്ക് അഹ്ലുസ്സുന്നഃ എന്ന പേര് നൽകപ്പെട്ടത്.

സത്യമാർഗത്തിൽ ഒരുമിക്കുകയും, ഐക്യത്തോടെ നിലകൊള്ളുകയും, ഭിന്നിക്കാതിരിക്കുകയും ചെയ്യുന്നത് കൊണ്ടാണ് അവർക്ക് അൽജമാഅഃ എന്ന പേര് നൽകപ്പെട്ടത്.

നബി(ﷺ) പറഞ്ഞു:

"ഇസ്റാഈൽ സന്തതികൾ എഴുപത്തിരണ്ടു വിഭാഗമായി ഭിന്നിച്ചു. (എന്റെ) ഈ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി ഭിന്നിക്കുക തന്നെ ചെയ്യും. അവരെല്ലാം നരകത്തിലാണ്; ഒരു മാർഗമൊഴികെ." സ്വഹാബികൾ ചോദിച്ചു: പ്രവാചകരെ, ആരാണ് അവർ? (വിജയിക്കുന്ന വിഭാഗം). നബി ﷺ പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഉൾക്കൊണ്ട മാർഗ്ഗം പിൻപറ്റുന്ന വിഭാഗമായിരിക്കും അത്."

(തിർമിദി)