Skip to content

എന്താണ് ബിദ്അത്ത്? ബിദ്അത്തുകൾ നമ്മൾ സ്വീകരിക്കാൻ പാടുണ്ടോ?

التصنيف الشرعي
العقيدةالبدعةحقيقة البدعة
الباب / الفصل
قسم العقيدة

السؤال

س18: ما هي البدعة؟ وهل نقبلها؟

ചോദ്യം 18: എന്താണ് ബിദ്അത്ത്? ബിദ്അത്തുകൾ നമ്മൾ സ്വീകരിക്കാൻ പാടുണ്ടോ?

الجواب

ج:كل ما أحدثه الناس في الدين، ولم يكن على عهد النبي صلى الله عليه وسلم وأصحابه.

  • لا نقبلها، ويجب أن نردها.

لقول النبي عَلَيْهِ الصَّلَاةُ وَالسَّلَامُ:

«كل بدعة ضلالة»

رواه أبو داود.

  • وقوله عليه الصلاة والسلام:

«من عمل عملًا ليس عليه أمرنا فهو رد»

رواه مسلم.

مثالها: الزيادة في العبادة، كالزيادة على الوضوء غسلة رابعة، وكالاحتفال بالمولد النبوي، فلم يرد عن النبي صلى الله عليه وسلم وأصحابه.

ഉത്തരം: നബി -ﷺ- യുടെയോ സ്വഹാബികളുടെയോ കാലത്തില്ലാത്ത, ദീനിൽ പുതുതായി ജനങ്ങൾ ഉണ്ടാക്കിയ എല്ലാ കാര്യങ്ങളും ബിദ്അത്തുകളാണ്.

  • അവ നാം സ്വീകരിക്കുകയില്ല; മറിച്ച് അവ തള്ളിക്കളയുക എന്നത് നമ്മുടെ മേൽ നിർബന്ധമാണ്.

കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു:

"എല്ലാ ബിദ്അത്തും വഴികേടാകുന്നു."

(അബൂദാവൂദ്)

  • നബി (ﷺ) പറയുന്നു:

"നമ്മുടെ കാര്യത്തിൽ (മതത്തിൽ) ഇല്ലാത്ത വല്ല കർമ്മങ്ങളും ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടേണ്ടതാണ്."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)

ആരാധനകളിൽ എന്തൊരു കാര്യം അധികരിപ്പിക്കുന്നതും ബിദ്അത്തിൽ പെടും. ഉദാഹരണത്തിന് ഒരാൾ വുദൂഅ് ചെയ്യുമ്പോൾ നാലു തവണ മുഖം കഴുകിയാൽ അത് ബിദ്അത്താണ്. നബി -ﷺ- ജനിച്ച ദിവസം ആഘോഷിക്കുക എന്നതും ഇത് പോലെ ബിദ്അത്താണ്. ഇതൊന്നും നബി -ﷺ- യോ സ്വഹാബികളോ ചെയ്തിട്ടില്ല.