Skip to content

അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്

മത്വർ ബ്‌നു ഉകാമിസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:

"അല്ലാഹു തൻ്റെ അടിമ ഏതെങ്കിലുമൊരു നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ടെങ്കിൽ അവന് അവിടേക്ക് ഒരു ആവശ്യമുണ്ടാക്കുന്നതാണ്."

«إِذَا قَضَى اللَّهُ لِعَبْدٍ أَنْ يَمُوتَ بِأَرْضٍ جَعَلَ لَهُ إِلَيْهَا حَاجَةً».

തിർമിദി ഉദ്ധരിച്ചത്
സ്വീകാര്യയോഗ്യമായത്
വിശദീകരണം

അല്ലാഹു തൻ്റെ ഒരു അടിമ ഇന്ന നാട്ടിൽ മരിക്കണമെന്ന് വിധിച്ചിട്ടുണ്ട് എങ്കിൽ -അയാൾ ആ നാട്ടിലുള്ളവനല്ലെങ്കിൽ- അവൻ ആ നാട്ടിലേക്ക് വരാൻ വേണ്ടി അവിടെ അവന് ഒരു ആവശ്യമുണ്ടാക്കുന്നതാണ്. അങ്ങനെ അവിടെയെത്തിയാൽ അവൻ്റെ ആത്‌മാവ് പിടികൂടപ്പെടുന്നതാണ്.

പദാർത്ഥങ്ങൾ

...:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

"ഒരാൾക്കും താൻ ഏതു ഭൂമിയിൽ വെച്ചാണ് മരിക്കുക എന്ന് അറിയുകയില്ല" എന്ന അല്ലാഹുവിൻ്റെ വചനത്തിൻ്റെ സാക്ഷ്യമാണ് ഈ ഹദീഥ്.

പരിശോധകൻ

സുനനുത്തിർമിദി (4/ 23) (2146).

കൂടുതൽ (1)

تحفة الأحوذي (6/ 299).