Skip to content
സൂറത്തുകളുടെ പട്ടിക /

المَعَارج

المَعَارج is chapter 70 of the Quran and has 44 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

44 ആയത്തുകൾ സൂറത്ത് നമ്പർ 70
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

سَأَلَ سَآئِلُۢ بِعَذَابٖ وَاقِعٖ

സംഭവിക്കാനിരിക്കുന്ന ഒരു ശിക്ഷയെ ഒരു ചോദ്യകര്‍ത്താവ് അതാ ആവശ്യപ്പെട്ടിരിക്കുന്നു.

Explanation & meanings · 1
  1. 'സഅല' എന്ന പദത്തിന് ചോദിച്ചുവെന്നും ആവശ്യപ്പെട്ടുവെന്നും അര്‍ഥമുണ്ട്.

لِّلۡكَٰفِرِينَ لَيۡسَ لَهُۥ دَافِعٞ

സത്യനിഷേധികള്‍ക്ക് അത് തടുക്കുവാന്‍ ആരുമില്ല.

مِّنَ ٱللَّهِ ذِي ٱلۡمَعَارِجِ

കയറിപ്പോകുന്ന വഴികളുടെ അധിപനായ അല്ലാഹുവിങ്കല്‍ നിന്ന് വരുന്ന (ശിക്ഷയെ).

تَعۡرُجُ ٱلۡمَلَٰٓئِكَةُ وَٱلرُّوحُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥ خَمۡسِينَ أَلۡفَ سَنَةٖ

അമ്പതിനായിരം കൊല്ലത്തിന്‍റെ അളവുള്ളതായ ഒരു ദിവസത്തില്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു.

فَٱصۡبِرۡ صَبۡرٗا جَمِيلًا

എന്നാല്‍ (നബിയേ,) നീ ഭംഗിയായ ക്ഷമ കൈക്കൊള്ളുക.