ഏതാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കൂടുതൽ ഉത്തമം; റമദാനിലെ രാത്രികളിൽ തൻ്റെ വീട്ടിൽ വെച്ച് നിസ്കരിക്കുന്നതോ, അതല്ലെങ്കിൽ മസ്ജിദിൽ വെച്ച് നിസ്കരിക്കുന്നതോ? പ്രത്യേകിച്ചും മസ്ജിദുകളിൽ ദീനീ പ്രഭാഷണങ്ങളും സദസ്സുകളും ഉണ്ടെങ്കിൽ... മസ്ജിദിൽ വെച്ച് നിസ്കരിക്കുന്ന സ്ത്രീകളോട് അങ്ങേക്ക് നൽകാനുള്ള നിർദേശങ്ങൾ എന്താണ്?
السؤال
ചോദ്യം 1:

س26: أيّهما أفضل للمرأة: أن تصلّي في ليالي رمضان في بيتها، أو في المسجد، وخصوصًا إذا كان فيه مواعظ وتذكيرٌ؟ وما توجيهك للنّساء اللاتي يصلّين في المساجد؟
الجواب
ഉത്തരം:
സ്ത്രീകൾ അവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠകരം. കാരണം നബി -ﷺ- യുടെ ഹദീഥിലെ പൊതുവായ പ്രയോഗം അതാണ് അറിയിക്കുന്നത്:
"(സ്ത്രീകൾക്ക്) അവരുടെ വീടുകളാണ് ഏറ്റവും നല്ലത്,"
മാത്രമല്ല, സ്ത്രീകൾ പുറത്തിറങ്ങുന്നത് മിക്ക സന്ദർഭങ്ങളിലും ഫിത്നകളിലേക്കും മറ്റും വഴിനയിച്ചേക്കാം. അതിനാൽ മസ്ജിദിലേക്ക് നിസ്കരിക്കാൻ പോകുന്നതിനേക്കാൾ സ്ത്രീകൾക്ക് നല്ലത് അവരവരുടെ വീടുകളിൽ വെച്ച് നിസ്കരിക്കുന്നതാണ്. ഇക്കാലഘട്ടത്തിൽ, മതപരമായ പ്രഭാഷണങ്ങളും മറ്റും റെക്കോർഡിംഗുകളിലൂടെയും കേൾക്കാവുന്നതാണല്ലോ?
എന്നാൽ മസ്ജിദുകളിലേക്ക് വരുന്ന സ്ത്രീകളോട് പറയാനുള്ളത്; അവർ തങ്ങളുടെ അലങ്കാരങ്ങൾ പ്രകടിപ്പിച്ചു കൊണ്ടോ, സുഗന്ധം പുരട്ടി കൊണ്ടോ മസ്ജിദിലേക്ക് വരാൻ പാടില്ല എന്നാണ്.
ﺟ26: الأفضل أن تصلّي في بيتها؛ لعموم قول النبيّ ﷺ:
«وَبُيُوتُهُنَّ خَيْرٌ لَهُنَّ» [1]،
ولأن خروج النّساء لا يسلم من فتنةٍ في كثيرٍ من الأحيان، فكون المرأة تبقى في بيتها خيرٌ لها من أن تخرج للصلاة في المسجد، والمواعظ والحديث يمكن أن تحصل عليها بواسطة الشريط.
[9] رواه أبو داود، كتاب الصلاة، باب ما جاء في خروج النساء إلى المساجد (567).
وتوجيهي للاتي يصلّين في المسجد: أن يخرجن من بيوتهن غير متبرّجاتٍ بزينةٍ، ولا متطيّباتٍ.