Skip to content

നിസ്കാരത്തിൽ നിന്നും സലാം വീട്ടിയതിനു ശേഷം ചൊല്ലേണ്ട ദിക്റുകൾ ഏതെല്ലാമാണ്?

الباب / الفصل
قسم الفقه

السؤال

س27: ما تقول من الأذكار بعد السلام من الصلاة؟

ചോദ്യം 27: നിസ്കാരത്തിൽ നിന്നും സലാം വീട്ടിയതിനു ശേഷം ചൊല്ലേണ്ട ദിക്റുകൾ ഏതെല്ലാമാണ്?

الجواب

ج:«أَسْـتَغْفِرُ الله» ثلاث مرات.

«اللّهُـمَّ أَنْـتَ السَّلامُ، وَمِـنْكَ السَّلام، تَبارَكْتَ يا ذا الجَـلالِ وَالإِكْـرام».

«لا إلهَ إلاّ اللّهُ وحدَهُ لا شريكَ لهُ، لهُ المُـلْكُ ولهُ الحَمْد، وهوَ على كلّ شَيءٍ قَدير، اللّهُـمَّ لا مانِعَ لِما أَعْطَـيْت، وَلا مُعْطِـيَ لِما مَنَـعْت، وَلا يَنْفَـعُ ذا الجَـدِّ مِنْـكَ الجَـد».

«لا إلهَ إلاّ الله، وحدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمد، وهوَ على كلّ شيءٍ قدير، لا حَـوْلَ وَلا قـوَّةَ إِلاّ بِاللهِ، لا إلهَ إلاّ الله، وَلا نَعْـبُـدُ إِلاّ إيّـاه، لَهُ النِّعْـمَةُ وَلَهُ الفَضْل وَلَهُ الثَّـناءُ الحَـسَن، لا إلهَ إلاّ الله مخْلِصـينَ لَـهُ الدِّينَ وَلَوْ كَـرِهَ الكـافِرون».

«سُـبْحانَ اللهِ» ثلاثا وثلاثین مرة.

«الحَمْـدُ لله» ثلاثا وثلاثین مرة.

«اللهُ أكْـبَر» ثلاثاً وثلاثين مرة.

ثم يقول تمام المائة:

«لا إله إلا الله وحده لا شريك له، له الملك وله الحمد، وهو على كل شيء قدير».

  • ويقرأ سورة الإخلاص والمعوذات. ثلاث مرات بعد صلاتي الفجر والمغرب، ومرة بعد الصلوات الأخرى.
  • ويقرأ آية الكرسي، مرة واحدة.

ഉത്തരം: 'أَسْتَغْفِرُ اللّٰه' (അല്ലാഹുവേ! എനിക്ക് പൊറുത്തു തരേണമേ!) എന്ന് മൂന്ന് തവണ പറയുക.

ശേഷം ഈയർത്ഥം വരുന്ന ദുആ ചൊല്ലുക: "അല്ലാഹുവേ! നീയാണ് എല്ലാ ന്യൂനതകളിൽ നിന്നും സുരക്ഷിതനായവൻ. സുരക്ഷ നിന്നിൽ നിന്നാകുന്നു. ഏറ്റവും മഹത്വവും ആദരവുകളുമുള്ളവനേ! നീ അനുഗ്രഹസമ്പൂർണനാകുന്നു."

"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവനാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അല്ലാഹുവേ! നീ നൽകിയത് തടയാൻ ആരുമില്ല. നീ തടഞ്ഞത് നൽകാനും ആരും തന്നെയില്ല. ഒരു കഴിവുള്ളവനും അവൻ്റെ കഴിവ് നിൻ്റെ പക്കൽ പ്രയോജനപ്പെടുകയില്ല. (നിന്നിലുള്ള വിശ്വാസവും നിന്നോടുള്ള അനുസരണയും മാത്രമാണ് പ്രയോജനപ്പെടുക.)"

"അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ ഏകനാകുന്നു; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. കീഴ്‌വണക്കം അവന് മാത്രം നിഷ്കളങ്കമാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും ശരി."

സുബ്ഹാനല്ലാഹ് (33 പ്രാവശ്യം)

അൽഹംദുലില്ലാഹ് (33 പ്രാവശ്യം)

അല്ലാഹു അക്ബർ (33 പ്രാവശ്യം)

പിന്നീട് എണ്ണം നൂറ് പൂർത്തീകരിച്ചു കൊണ്ട് പറയുക:

"അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവൻ ഏകനാണ്. അവന് യാതൊരു പങ്കുകാരുമില്ല. അവന്നാണ് എല്ലാ ആധിപത്യവും. അവന്നാണ് എല്ലാ സ്തുതിയും.അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."

സുബ്ഹ്, മഗ്രിബ് എന്നീ നിസ്കാരങ്ങൾക്ക് ശേഷം ഇത്രയും ചൊല്ലിയതിന് ശേഷം സൂറതുൽ ഇഖ്'ലാസും സൂറതുൽ ഫലഖും സൂറതുന്നാസും മൂന്നു തവണ വീതം പാരായണം ചെയ്യുക. മറ്റു നിസ്കാരങ്ങൾക്ക് ശേഷം ഈ സൂറത്തുകൾ ഒരു തവണ പാരായണം ചെയ്താൽ മതി.

ശേഷം ആയതുൽ കുർസിയ്യ് ഒരു തവണ പാരായണം ചെയ്യുക.