Skip to content

വുദൂഅ് മുറിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണ്?

الباب / الفصل
قسم الفقه

السؤال

س7: ما نواقض الوضوء؟

ചോദ്യം 7: വുദൂഅ് മുറിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണ്?

الجواب

ج:- ما خرج من السبيلين: القُبُل والدبر، من بول أو غائط أو ريح.

  • النوم، أو الجنون أو الإغماء.

لحديث:

«العين وكاء السه، فمن نام فليتوضأ»

رواه أبو داود وابن ماجة.

  • أكل لحم الإبل.

سأل رجل النبي صلى الله عليه وسلم: أتوضأ من لحوم الإبل؟ قال: «نعم».

رواه مسلم.

  • مس القُبُل أو الدبر باليد بدون حائل.

«من مس ذكره فليتوضأ»

رواه أبو داود والترمذي وغيرهما.

ഉത്തരം: (1) രണ്ട് ഗുഹ്യസ്ഥാനങ്ങളിലൂടെയും എന്തെങ്കിലും പുറത്തു വരുന്നത്. മൂത്രം, മലം, കീഴ്ശ്വാസം എന്നിവ പോലെ.

(2) ഉറങ്ങുകയോ, ഭ്രാന്ത് ബാധിക്കുകയോ ബോധം നഷ്ടപ്പെടുകയോ ചെയ്യൽ.

ഹദീഥ് കാണുക:

"കണ്ണ് മലദ്വാരത്തിൻ്റെ കെട്ട് പോലെയാണ്; അതിനാൽ ആരെങ്കിലും ഉറങ്ങിയാൽ അവൻ വുദൂഅ് എടുക്കട്ടെ."

(അബൂദാവൂദ്, ഇബ്നു മാജഃ)

(3) ഒട്ടകത്തിൻ്റെ മാംസം കഴിക്കൽ.

ഒരാൾ നബി (ﷺ) യോട് ചോദിച്ചു: "ഒട്ടകത്തിൻ്റെ മാംസം ഭക്ഷിച്ചാൽ ഞാൻ വുദൂഅ് ചെയ്യണോ?" നബി (ﷺ) പറഞ്ഞു: "അതെ."

(മുസ്ലിം റിപ്പോർട്ട് ചെയ്തത്.)

(4) കൈയ്യിൻ്റെ ഉൾഭാഗം കൊണ്ട് -മറയില്ലാതെ- ഗുഹ്യസ്ഥാനത്ത് സ്പർശിക്കൽ.

"ആരെങ്കിലും തൻ്റെ ഗുഹ്യസ്ഥാനം സ്പർശിച്ചാൽ അവൻ വുദൂഅ് ചെയ്യട്ടെ."

(അബൂദാവൂദ്, തിർമിദി തുടങ്ങിയവർ)