Skip to content

തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:

"തീർച്ചയായും അല്ലാഹു, അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നത് അവൻ്റെ കൽപ്പനകൾ നിറവേറ്റുന്നത് പോലെത്തന്നെ ഇഷ്ടപ്പെടുന്നു."

«إِنَّ اللَّهَ يُحِبُّ أَنْ تُؤْتَى رُخَصُهُ، كَمَا يُحِبُّ أَنْ تُؤْتَى عَزَائِمُهُ».

ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചത്
സ്വീകാര്യയോഗ്യമായത്
വിശദീകരണം

അല്ലാഹു നിയമമാക്കിയ ഇളവുകൾ സ്വീകരിക്കപ്പെടുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്ന് നബി -ﷺ- അറിയിക്കുന്നു; മതവിധികളിലും കൽപ്പനകളിലുമുള്ള എളുപ്പങ്ങളും, എന്തെങ്കിലും പ്രയാസങ്ങൾ സംഭവിക്കുമ്പോഴുള്ള ഇളവുകളും ഈ പറഞ്ഞതിൽ ഉൾപ്പെടും. യാത്രയിൽ നാലു റക്അത്തുള്ള നിസ്കാരങ്ങൾ രണ്ടായി ചുരുക്കി നിസ്കരിക്കുന്നത് അതിനൊരു ഉദാഹരണമാണ്. അല്ലാഹുവിൻ്റെ നിർബന്ധമായ കൽപ്പനകൾ പ്രാവർത്തികമാക്കുന്നത് അല്ലാഹുവിന് ഇഷ്ടമാണെന്നതു പോലെയാണ് അവൻ്റെ ഇളവുകൾ സ്വീകരിക്കുന്നതിലുള്ള ഇഷ്ടവും. കാരണം രണ്ടും -കൽപ്പനകളും ഇളവുകളും- അല്ലാഹുവിൻ്റെ കൽപ്പന തന്നെയാണ്.

പദാർത്ഥങ്ങൾ

...:

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

അല്ലാഹുവിന് അവൻ്റെ അടിമകളോടുള്ള കാരുണ്യം. അവൻ നിയമമാക്കിയ ഇളവുകൾ തൻ്റെ ദാസന്മാർ സ്വീകരിക്കുന്നത് അവന് പ്രിയങ്കരമാണ്.

ഇസ്‌ലാമിക ശരീഅത്തിൻ്റെ - മത നിയമങ്ങൾ - പൂർണ്ണത. മുസ്‌ലിമിനുണ്ടാകുന്ന പ്രയാസങ്ങൾ അത് എടുത്ത് മാറ്റി.

പരിശോധകൻ

സ്വഹീഹ് ഇബ്നുഹിബ്ബാൻ (2/ 69) (354).

കൂടുതൽ (2)

فيض القدير (2/292).

نيل الأوطار (3/244).