Skip to content
സൂറത്തുകളുടെ പട്ടിക /

التَّكوير

التَّكوير is chapter 81 of the Quran and has 29 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

29 ആയത്തുകൾ സൂറത്ത് നമ്പർ 81
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

إِذَا ٱلشَّمۡسُ كُوِّرَتۡ

സൂര്യന്‍ ചുറ്റിപ്പൊതിയപ്പെടുമ്പോള്‍,

Explanation & meanings · 1
  1. സൂര്യന്‍ കെട്ടടങ്ങി പ്രകാശരഹിതമാകുമ്പോള്‍ എന്നര്‍ഥം.

وَإِذَا ٱلنُّجُومُ ٱنكَدَرَتۡ

നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴുമ്പോള്‍,

وَإِذَا ٱلۡجِبَالُ سُيِّرَتۡ

പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുമ്പോള്‍,

وَإِذَا ٱلۡعِشَارُ عُطِّلَتۡ

പൂര്‍ണ്ണഗര്‍ഭിണികളായ ഒട്ടകങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍,

Explanation & meanings · 1
  1. അറബികളെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട സമ്പത്തായിരുന്നു ഗര്‍ഭം മുറ്റിയ ഒട്ടകങ്ങള്‍. അന്ത്യദിനത്തില്‍ അവയെ തിരിഞ്ഞുനോക്കാന്‍ ആളില്ലാതാകുമെന്നര്‍ഥം.

وَإِذَا ٱلۡوُحُوشُ حُشِرَتۡ

വന്യമൃഗങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍,

Explanation & meanings · 1
  1. അന്ത്യദിനത്തില്‍ വന്യമൃഗങ്ങളെയെല്ലാം അല്ലാഹു ഒരുമിച്ചുകൂട്ടുന്നതാണ്. അവ പരസ്പരം ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ അതിന് പ്രതിക്രിയ നടപ്പിലാക്കപ്പെടുകയും ശേഷം അവയെ മണ്ണാക്കിത്തീർക്കുകയും ചെയ്യും.