Skip to content
സൂറത്തുകളുടെ പട്ടിക /

يُوسُف

يُوسُف is chapter 12 of the Quran and has 111 verses. This page presents it in full in the Uthmani script, with a verse-by-verse translation of its meaning.

111 ആയത്തുകൾ സൂറത്ത് നമ്പർ 12
ആയത്തിലേക്ക് പോകുക
മലയാളം · Kunhi
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ

الٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِ ٱلۡمُبِينِ

അലിഫ്‌-ലാം-റാ. സ്പഷ്ടമായ വേദഗ്രന്ഥത്തിലെ വചനങ്ങളാകുന്നു അവ.

إِنَّآ أَنزَلۡنَٰهُ قُرۡءَٰنًا عَرَبِيّٗا لَّعَلَّكُمۡ تَعۡقِلُونَ

നിങ്ങള്‍ ഗ്രഹിക്കുന്നതിന് വേണ്ടി അത് അറബിഭാഷയില്‍ വായിക്കപ്പെടുന്ന ഒരു പ്രമാണമായി അവതരിപ്പിച്ചിരിക്കുന്നു.

Explanation & meanings · 1
  1. ഖുര്‍ആന്‍ എന്ന അറബിപദത്തിന് 'പാരായണം' എന്നും, 'പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥം' എന്നും അര്‍ത്ഥമുണ്ട്.

نَحۡنُ نَقُصُّ عَلَيۡكَ أَحۡسَنَ ٱلۡقَصَصِ بِمَآ أَوۡحَيۡنَآ إِلَيۡكَ هَٰذَا ٱلۡقُرۡءَانَ وَإِن كُنتَ مِن قَبۡلِهِۦ لَمِنَ ٱلۡغَٰفِلِينَ

നിനക്ക് ഈ ഖുര്‍ആന്‍ ബോധനം നല്‍കിയത് വഴി ഏറ്റവും നല്ല ചരിത്രവിവരണമാണ് നാം നിനക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്‌. തീര്‍ച്ചയായും ഇതിനുമുമ്പ് നീ അതിനെപ്പറ്റി ബോധമില്ലാത്തവനായിരുന്നു.

Explanation & meanings · 1
  1. യൂസുഫ് നബി(عليه السلام)യുടേതടക്കം ധാരാളം ചരിത്രവിവരണങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ചരിത്രത്തില്‍ നിന്ന് സത്യവിശ്വാസികള്‍ അനിവാര്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ തെരഞ്ഞെടുത്ത് ഏറ്റവും നല്ല രീതിയില്‍ വിവരിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. അല്ലാഹുവിൽ നിന്നുള്ള ബോധനം ലഭിക്കുന്നതിനു മുമ്പ് നബി(ﷺ)ക്ക് ഈ ചരിത്ര വസ്തുതകളൊന്നും അറിയില്ലായിരുന്നു.

إِذۡ قَالَ يُوسُفُ لِأَبِيهِ يَٰٓأَبَتِ إِنِّي رَأَيۡتُ أَحَدَ عَشَرَ كَوۡكَبٗا وَٱلشَّمۡسَ وَٱلۡقَمَرَ رَأَيۡتُهُمۡ لِي سَٰجِدِينَ

യൂസുഫ് തന്‍റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: 'എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക് സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.'

قَالَ يَٰبُنَيَّ لَا تَقۡصُصۡ رُءۡيَاكَ عَلَىٰٓ إِخۡوَتِكَ فَيَكِيدُواْ لَكَ كَيۡدًاۖ إِنَّ ٱلشَّيۡطَٰنَ لِلۡإِنسَٰنِ عَدُوّٞ مُّبِينٞ

അദ്ദേഹം (പിതാവ്‌) പറഞ്ഞു: എന്‍റെ കുഞ്ഞുമകനേ, നിന്‍റെ സ്വപ്നം നീ നിന്‍റെ സഹോദരന്‍മാര്‍ക്ക് വിവരിച്ചുകൊടുക്കരുത്‌. അവര്‍ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു

Explanation & meanings · 1
  1. യൂസുഫ്(عليه السلام)ന് ലഭിക്കാനിരിക്കുന്ന മഹത്വത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഈ സ്വപ്നത്തെപ്പറ്റി സഹോദരന്മാര്‍ അറിഞ്ഞാല്‍ അവര്‍ക്ക് യൂസുഫിനോട് അസൂയ തോന്നുകയും, യൂസുഫിനെതിരെ ഗൂഢാലോചന നടത്താന്‍ പിശാച് അവരെ പ്രേരിപ്പിക്കുകയും ചെയ്‌തേക്കുമോ എന്നാണ് ആ സ്നേഹമുള്ള പിതാവിന്‍റെ ആശങ്ക.