12 : 66
قَالَ لَنۡ أُرۡسِلَهُۥ مَعَكُمۡ حَتَّىٰ تُؤۡتُونِ مَوۡثِقٗا مِّنَ ٱللَّهِ لَتَأۡتُنَّنِي بِهِۦٓ إِلَّآ أَن يُحَاطَ بِكُمۡۖ فَلَمَّآ ءَاتَوۡهُ مَوۡثِقَهُمۡ قَالَ ٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുതരുമെന്ന് അല്ലാഹുവിന്‍റെ പേരില്‍ എനിക്ക് ഉറപ്പ് നല്‍കുന്നതു വരെ ഞാനവനെ നിങ്ങളുടെ കുടെ അയക്കുകയില്ല തന്നെ. നിങ്ങള്‍ (ആപത്തുകളാല്‍) വലയം ചെയ്യപ്പെടുന്നുവെങ്കില്‍ ഒഴികെ. അങ്ങനെ അവരുടെ ഉറപ്പ് അദ്ദേഹത്തിന് അവര്‍ നല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.
Explanation & meanings · 1
- അവര്‍ മഹാവിപത്തില്‍ അകപ്പെടുകയും, സ്വയം രക്ഷപ്പെടാനോ ഇളയ സഹോദരനെ രക്ഷപ്പെടുത്താനോ കഴിയാതെ വരികയുമാണെങ്കില്‍ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലല്ലോ.