12 : 103
وَمَآ أَكۡثَرُ ٱلنَّاسِ وَلَوۡ حَرَصۡتَ بِمُؤۡمِنِينَ
എന്നാല്‍ നീ അതിയായി ആഗ്രഹിച്ചാലും മനുഷ്യരില്‍ അധികപേരും വിശ്വസിക്കുന്നവരല്ല.
Explanation & meanings · 1
- എത്ര ഖണ്ഡിതമായ തെളിവുകള്‍ ലഭിച്ചാലും അല്ലാഹുവിൻ്റെ സന്ദേശത്തെ നിഷേധിക്കാനുളള പ്രവണതയാണ് ബഹുഭൂരിപക്ഷം ജനങ്ങളും കാണിക്കുന്നത്. പൈശാചികമായ പ്രലോഭനങ്ങളെ അതിജയിക്കാനുളളള മനക്കരുത്തില്ലായ്മയത്രെ ഇതിനു കാരണം.